കോട്ടയം : കുട്ടനാട് പാക്കേജില്‍, കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കസ്റ്റം ഹയറിംഗ് കം ട്രെയിനിംഗ് സെണ്റ്ററിണ്റ്റെ തറക്കല്ലിടീല്‍ കര്‍മ്മവും ജനുവരി 14ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. കോഴ ജില്ലാ കൃഷിത്തോട്ടത്തില്‍ രാവിലെ ൧൦ന് നടക്കുന്ന ചടങ്ങില്‍ കാര്‍ഷികയന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിണ്റ്റെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന് നിര്‍വ്വഹിക്കും. മോന്‍സ് ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. എം.എല്‍.എ. മാരായ സി.എഫ്. തോമസ്, കെ. സുരേഷ് കുറുപ്പ്, കെ. അജിത്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി. നായര്‍, ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് എം.എം. തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് പി.എസ്. രമാദേവി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബീനാ ബിനു, അംഗം മിനി ബാബു, കെയ്കോ മാനേജിംഗ് ഡയറക്ടര്‍ മനോജ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി.കെ. രാജു, പഞ്ചായത്തംഗങ്ങളായ പി.എന്‍. മോഹനന്, മിനി മത്തായി എന്നിവര്‍ ആശംസ നേരും. കൃഷി ഡയറക്ടര്‍ അജിത് കുമാര്‍ ആര്. സ്വാഗതം ആശംസിക്കും. അഗ്രികള്‍ച്ചര്‍ സ്റ്റേറ്റ് എന്‍ജിനീയര്‍ ജി. ജയചന്ദ്ര റിപ്പോര്‍ട്ട് അവതരിപ്പിക്കും. കുട്ടാനാട് പാക്കേജ് സ്പെ ഷ്യല് ഓഫീസര്‍ ഡോ. രാജേന്ദ്രന് പദ്ധതി വിശദീകരണം നടത്തും. തെക്കന്‍ മേഖലാ കൃഷി എന്‍ജിനീയര്‍ എസ്. ജയശ്രീ നന്ദി പറയും. പരിപാടിയോടനുബന്ധിച്ച് കാര്‍ഷികയന്ത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: