കൊച്ചി: കോണ്‍ഗ്രസും അഴിമതിയും ഇരട്ടപെറ്റ മക്കളെപ്പോലെയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ആരോപിച്ചു. ലോക്പാല്‍ ബില്‍ അട്ടിമറിച്ച കോണ്‍ഗ്രസ് കേന്ദ്ര ഗവണ്മെന്റ് നടപടിയ്ക്കെതിരെ ബിജെപി എറണാകുളം ജില്ലാ കമ്മറ്റി ബിഎസ്എന്‍എല്‍ ഓഫീസിനു മിന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. അഴിമതിയ്ക്കെതിരെ പല്ലും നഖവുമില്ലാത്ത ഒരു ലോക്പാല്‍ ബില്ലാണ് അവതരിപ്പിച്ചത്. രാജ്യസഭയില്‍ അത് ഏകപക്ഷിയമായി പിന്‍വലിച്ചു. ടു.ജി.സ്പെക്ട്രം ഉള്‍പ്പെടെ പല അഴിമതികേസ്സുകളുടെയും പ്രഭവകേന്ദ്രം ധനമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഓഫീസാണെന്ന് തെളിഞ്ഞിരിക്കുന്നു. പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും ബിജെപിയുമാണ് സിഎജിയും കോടതിയുടെയും മാദ്ധ്യമങ്ങളുടെയും ശക്തമായ ഇടപെടലാണ് ഇന്ന് യുപിഎ സര്‍ക്കാരുമായി ബന്ധപ്പെട്ട അഴിമതികള്‍ പുറത്തുകൊണ്ടുവന്നത്. എന്നാല്‍ രാജ ഉള്‍പ്പെടയുള്ളവരെ സംരക്ഷിക്കാനാണ് കേന്ദ്രഗവണ്മെന്റ് ശ്രമിച്ചത്. ഭൂമി വിവാദത്തില്‍ അച്യുതാനന്ദനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യത്തിലുള്ള സിപിഎം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാമള എസ്.പ്രഭു, അഡ്വ.കെ.ആര്.രാജഗോപാല്‍, എന്‍.പി.ശങ്കരന്‍കുട്ടി, എം.എന്‍.മധു, റ്റി.പി.മുരളീധരന്, എന്‍.എല്‍.ജയിംസ്, ഇ.എസ്.പുരുഷോത്തമന്, നെടുമ്പാശ്ശേരി രവി, കെ.എസ്.സുരേഷ്, സന്ധ്യാ ജയപ്രകാശ്, രാധിക, ചന്ദ്രിക രാജന്, ബാബുരാജ് തച്ചേത്ത്, സുമേഷ്, ബിനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: