വാഷിംഗ്ടണ്‍: ഫ്രാന്‍സില്‍ സിഖ് തലപ്പാവിന് നിരോധനം ഏര്‍പ്പെടുത്തിയ നടപടി മത സ്വാതന്ത്ര്യത്തിന്റെ ലംഘനമെന്ന് ഐക്യരാഷ്ട്ര സഭ. തിരിച്ചറിയല്‍ ഫോട്ടോഗ്രാഫില്‍ തലപ്പാവ് ധരിച്ച ഫോട്ടോ പാടില്ലെന്ന് സിഖ് മതവിശ്വാസിയായ രഞ്ജിത് സിംഗിന് ഫ്രാന്‍സ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് രഞ്ജിത് സിംഗിനുവേണ്ടി സിഖ്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സിഖ് യുഎന്‍ മനുഷ്യാവകാശ സമിതിയെ സമീപിക്കുകയായിരുന്നു.
തലപ്പാവ് മാറ്റാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് രഞ്ജിത് സിംഗിന് റസിഡന്‍സ് കാര്‍ഡ് നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് 2005 മുതല്‍ ഇദ്ദേഹത്തിന് ആരോഗ്യ പരിപാലനം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമല്ല. തിരിച്ചറിയല്‍ കാര്‍ഡിനുവേണ്ടി തലപ്പാവ് മാറ്റാന്‍ തയ്യാറായാല്‍ ഇത് എല്ലാ തിരിച്ചറിയല്‍ പരിശോധനകളിലും തലപ്പാവ് മാറ്റാന്‍ നിര്‍ബന്ധിതനാകുമെന്ന് യുണൈറ്റഡ് സിഖ,് യുഎന്‍ മനുഷ്യാവകാശ സമിതി മുമ്പാകെ അറിയിച്ചു. ഈ വിഷയത്തില്‍ വിശദീകരണം നല്കുന്നതില് ഫ്രാന്‍സ് പരാജയപ്പെട്ടതായി മനുഷ്യാവകാശ സമിതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: