ഇസ്ലാമാബാദ്: തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വിശ്വാസവോട്ട് തേടേണ്ട ആവശ്യമില്ലെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പറഞ്ഞു. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നുണ്ടായ നിര്‍ണായക സാഹചര്യം മറികടക്കുന്നതിനുള്ള പ്രതിപക്ഷത്തിന്റെ സഹായം ആവശ്യമില്ലെന്നും ഗിലാനി തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.
പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസുകള്‍ അന്വേഷിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെ വിളിച്ചു ചേര്‍ത്ത അടിയന്തര പാര്‍ലമെന്റ് സമ്മേളനത്തിലാണ് ഗിലാനി നിലപാട് വ്യക്തമാക്കിയത്.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരായതു കൊണ്ട് തന്നെ വിശ്വാസവോട്ട് തേടേണ്ട ആവശ്യം ഉദിക്കുന്നില്ല. എന്നാല്‍ പ്രതിപക്ഷ സഹായം തേടാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്തതെന്ന് കരുതുന്നണ്ടെങ്കില് അത് ശരിയല്ലെന്നും ഗിലാനി പറഞ്ഞു.
പ്രസിഡന്റിന്റെയോ പ്രധാനമന്ത്രിയുടെയോ കാലാവധി കുറയ്ക്കുന്നതിന് ഭരണഘടാനാ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഗിലാനി പറഞ്ഞു. സര്‍ക്കാരിന്റെ ഭരണ കാലാവധി വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് മറ്റേതെങ്കിലും സ്ഥാപനങ്ങളുടെ സഹായം തേടരുതെന്ന് പ്രതിപക്ഷത്തെ ഓര്‍മ്മപ്പിക്കാനും ഗിലാനി മറന്നില്ല.
മെമ്മോഗേറ്റ് വിവാദത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതിപക്ഷമായ പി.എം.എന്‍.എല്‍ നല്കിയ പരാതിയെ പരാമര്‍ശിച്ചായിരുന്നു ഗിലാനിയുടെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: