ഇസ്ലാമാബാദ്: സുപ്രീംകോടതിയുമായോ താനോ സര്‍ക്കാരോ ഏറ്റുമുട്ടലിനില്ലെന്ന് പ്രസിഡന്റ് അസിഫ് അലി സര്‍ദാരി. പാക്കിസ്ഥാനില്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും അദ്ദേഹം ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നല്കിയ പ്രസ്താവനയില്‍ പറയുന്നു.
തന്റെ ദുബായ് സന്ദര്‍ശനം മുന്‍നിശ്ചയ പ്രകാരമുള്ളതായിരുന്നുവെന്നും സ്വകാര്യ ആവശ്യത്തിനായിരുന്നു അത് എന്നും സര്‍ദാരി വ്യക്തമാക്കി. പാക്കിസ്ഥാന്റെ സാമ്പത്തിക സ്ഥിതി നേരെയാക്കാനാണ് തന്റെ മുഖ്യശ്രമമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പട്ടാളം ഭരണം പിടിച്ചെടുക്കാന്‍ നീക്കം ആരംഭിച്ചെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രസിഡന്റ് സര്‍ദാരി ഇന്നലെ ദുബായിലേക്ക് പോയത്. സ്വയരക്ഷയ്ക്കാണെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു. അതിന് വിരാമമിട്ടു കൊണ്ടാണ് അദ്ദേഹം ഇന്ന് ഇസ്ലാമാബാദില് തിരിച്ചെത്തി പ്രസ്താവന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: