കൊച്ചി: എടയ്ക്കാട്ടുവയല്‍ പഞ്ചായത്തില്‍ അനുവദിച്ച പൊതുശ്മശാനം നടപ്പിലാക്കുക, രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപി എടയ്ക്കാട്ടുവയല്‍ പഞ്ചായത്തില്‍ ജനസമ്പര്‍ക്കയാത്ര നടത്തി. യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ.പ്രശാന്ത് ജനസമ്പര്‍ക്കയാത്ര നയിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു ആരക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്.സത്യന് അധ്യക്ഷത വഹിച്ചു.
യുവമോര്‍ച്ച സംസ്ഥാന സമിതിയംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായ എം.ആശിഷ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.കെ.അനിരുദ്ധന്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണി വല്ലയില്‍, സെക്രട്ടറിമാരായ എം.എസ്.കൃഷ്ണകുമാര്‍, കെ.ആര്.രാജേഷ്, മഹിളാമോര്‍ച്ച ജനറല്‍ സെക്രട്ടറി ഷീജ പരമേശ്വരന്, കെ.കെ.ഉണ്ണികൃഷ്ണന്, ടി.പി.വേണു, കര്‍ഷകമോര്‍ച്ച നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പരമേശ്വരന്, വി.ജി.ദിനേശന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: