തൃശൂര്‍ : സ്വാമി വിവേകാനന്ദന് അന്തിയുറങ്ങിയ പാട്ടുരായ്ക്കല്‍ വീണ്ടും പേരുമാറ്റി ഔഷധി സ്ക്വയറാക്കി മാറ്റിയ തൃശൂര്‍ കോര്‍പ്പറേഷന്റെ നടപടി ലജ്ജാകരണെന്ന് ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന് പറഞ്ഞു. പാട്ടുരായ്ക്കല്‍ നിന്നും സ്വാമി, സ്വരാജ് റൗണ്ടിലേക്ക് നടന്ന ഷൊര്‍ണൂര്‍ റോഡിന്റെ പേര് സ്വാമി വിവേകാനന്ദന് റോഡാക്കിമാറ്റണമെന്നും പാട്ടുരായ്ക്കലില്‍ സ്വാമിയുടെ പ്രതിമ സ്ഥാപിക്കണമെന്നും കോര്പ്പറേഷന് അധികാരികളോട് ആവശ്യപ്പെട്ടു.
പ്രതീകാത്മകമായി സ്വാമി വിവേകാനന്ദന് റോഡ് എന്ന് ഷൊര്‍ണൂര്‍ റോഡിന് നാമകരണം നടത്തി ബോര്‍ഡ് സ്ഥാപിച്ചു. വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡണ്ട് ഷാജന് ദേവസ്വം പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത്, എംപി രാജന്, കനകരാജ്, ബാബുരാജ്, പ്രസീദ് ദാസ് പ്രബുല്‍ദാസ്, കൗണ്‍സിലര്‍മാരായ വിനോദ് പൊള്ളാഞ്ചേരി, ഗിരിജ രാജന്, പെപ്പിന്ജോര്ജ്ജ് എനനിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: