ചെന്നൈ: മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ഇടുക്കിയുടെ പ്രദേശങ്ങള്‍ തമിഴ്നാടിനോട് ചേര്‍ക്കണമെന്നു ഡിഎംകെ നേതാവ് എം. കരുണാനിധി. ഡാമും വൃഷ്ടി പ്രദേശവും ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ തമിഴ്നാടിനോടു ലയിപ്പിക്കണം. പീരുമേടിനും ദേവികുളത്തിനുമാണ് ആവശ്യമുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണയം നടത്തിയപ്പോള്‍ സ്വീകരിച്ച തെറ്റായ നടപടികളുടെ ഭാഗമാണു മുല്ലപ്പെരിയാര്‍ പ്രശ്നങ്ങള്‍ക്കു കാരണം. ഇതു പരിഹരിക്കാന്‍ തന്റെ നിര്‍ദേശം പ്രാവര്‍ത്തികമാക്കണം. ജലനിരപ്പ് ഉയര്‍ത്തണമെന്ന 2006ലെ സുപ്രീംകോടതി വിധി കേരളം പാലിക്കണം.
ഡാം ബലപ്പെടുത്താന്‍ തമിഴ്നാട് വേണ്ട നടപടികള്‍ സ്വീകരിച്ചതായും കരുണാനിധി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: