കോട്ടയം : ഒരു തീര്‍ത്ഥാടന കാലം കൂടി വിടപറയാന്‍ ഒരുങ്ങുന്ന ഈ അവസരത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തിന് അകത്തും പുറത്തും ഉയരുന്ന വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് ശബരിമല ശ്രീ അയ്യപ്പധര്‍മ്മ പരിഷത്ത്. കേന്ദ്രകമ്മറ്റി ചെയര്മാന് കെ.ആര്. അരവിന്ദാക്ഷണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. ഭക്തകോടികള്‍ക്ക് പുണ്യദര്‍ശനം ജീവിതവ്രതമാകുന്ന അവസരത്തില്‍ ഭൗതീകവും ക്ഷേത്രാചാരങ്ങളുമായി ഉയരുന്ന വിവാദങ്ങള്‍ ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എല്ലാ മകരവിളക്കു ദിവസവും മകരജ്യോതി ദര്‍ശന സമയത്ത് ഭവനങ്ങളില്‍ നിലവിളക്കു തെളിയിച്ച് ഭക്തപ്രഭയില് ആറാടണമെന്ന് അഭ്യര്‍ത്ഥിച്ചു. കമ്മറ്റിയില്‍ ചെയര്മാന് കെ.ആര്.അരവിന്ദാക്ഷനെ കൂടാതെ സെക്രട്ടറി കെ.വേണുഗോപാല്‍, ട്രഷറര്‍ എം.ബി.സുകുമാരന്‍ നായര്‍, വി.എസ്.ചന്ദ്രശേഖരന് നായര്‍, ജി.കൃഷ്ണകുമാര്‍, സുരേഷ് കൈപ്പ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: