പാലാ : 20-ാമത് മീനച്ചില്‍ ഹിന്ദുമഹാസംഗമത്തിന് ഇന്ന് തുടക്കമാകും. മുനിസിപ്പല്‍ മൈതാനത്തിലെ രാമകൃഷ്ണനന്ദ സ്വാമിനഗറില് വൈകിട്ട് 6-ന് സംഗമ പരിപാടികളുടെ ഉദ്ഘാടനം അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി നിര്‍വഹിക്കും. സ്വാഗതസംഘം മുഖ്യ രക്ഷാധികാരി സ്വാമി സ്വപ്രദാനന്ദ മഹാരാജ് അദ്ധ്യക്ഷത വഹിക്കും. അനുഗ്രഹപ്രഭാഷണം അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വാമദേവാനന്ദ മഹരാജും മുഖ്യപ്രഭാഷണം ആര്‍എസ്എസ് ക്ഷത്രീയ പ്രചാരക് എസ്. സേതുമാധവനും നിര്‍വഹിക്കും. ഈ വര്‍ഷം നടപ്പാക്കുന്ന സേവന പദ്ധതികളുടെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷന്‍ കുര്യാക്കോസ് പടവന് നിര്‍വഹിക്കും. കെപിഎംഎസ് സംസ്ഥാന സമിതിയംഗം അനില്‍ അമനകര വിവേകാനന്ദ ജയന്തി സന്ദേശം നല്‍കും. രാവിലെ 5-ന് ഗണപതിഹോമം, വൈകിട്ട് 4 ന് വെള്ളാപ്പാട് ദേവീക്ഷേത്ര സന്നിധിയില്‍നിന്ന് മഹാശോഭായാത്ര എന്നിവയും നടക്കും. അരുണാപുരം ശ്രീരാമകൃഷ്ണമഠത്തില്നിന്നും വിവേകാനന്ദസ്വാമികളുടെ ഛായാചിത്രവും ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തില്‍നിന്നും പതാകയും കടപ്പാട്ടൂറ്‍ മഹാദേവക്ഷേത്രത്തില്‍നിന്നും കൊടിമരവും ഇടനാട് നിന്നും രാമകൃഷ്ണാനന്ദസ്വാമികളുടെ ഛായചിത്രവും ശോഭായാത്രയോടൊപ്പം ആഘോഷപൂര്‍വ്വം സംഗമനഗറില് കൊണ്ടുവരും. തുടര്‍ന്ന് സ്വാമി സ്വപ്രദാനന്ദ മഹരാജ് സംഗമ പതാക ഉയര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: