തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാമില്‍ നിന്നുള്ള ജലനിയന്ത്രണത്തിനുള്ള സ്വതന്ത്രസമിതിയില്‍ മൂന്നാംകക്ഷിയായി കേന്ദ്രസര്‍ക്കാര്‍ വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ നിലപാടിന്റെ വിശ്വാസ്യത ബോധ്യപ്പെടുത്താന്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജലനിയന്ത്രണത്തിന് സ്വതന്ത്രസമിതി വേണമോ എന്ന എംപവേര്‍ഡ് കമ്മിറ്റിയുടെ ചോദ്യത്തിന് അനുകൂലമാണെന്ന മറുപടിയാണ് നല്‍കിയത്. ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചാല്‍ നമുക്ക് ഹിഡന്‍ അജണ്ടയുണ്ടെന്ന ധാരണ വരും. സ്വതന്ത്ര ഏജന്‍സിയില്‍ തമിഴ്നാടും കേരളവും മാത്രം മതിയെന്നും മൂന്നാംകക്ഷി വേണ്ടെന്നുമുള്ള എല്‍ഡിഎഫ് നിലപാട് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മുല്ലപ്പെരിയാറില്‍ നിര്‍മ്മിക്കുന്ന പുതിയ ഡാമിന്റെ ഉടമസ്ഥാവകാശവും നിയന്ത്രണവും കേരളത്തിന് തന്നെയാണെന്ന് പരോക്ഷമായെങ്കിലും ഉന്നതാധികാര സമിതി അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പുതിയ ഡാം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് തമിഴ്നാടിന്റെ വിശദീകരണം തേടിയപ്പോള്‍ ജലവിതരണത്തിന് മാത്രം സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് കേരളത്തോട് അഭിപ്രായം ചോദിച്ചത്.
ഡാമിന്റെ നിയന്ത്രണം വിട്ടുകൊടുക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. 2010ല്‍ അന്നത്തെ സര്‍ക്കാര്‍ എംപവേര്‍ഡ് കമ്മറ്റി മുമ്പാകെ നല്കിയ സത്യവാങ്മൂലത്തിലെ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്. ഇതിന് വിരുദ്ധമാണെന്നാണ് എല്‍ഡിഎഫ് പറയുന്നതെങ്കില്‍ ഇത് സംബന്ധിച്ച രേഖകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ തയാറാണ്. ഏത് കാര്യത്തിലാണ് വഞ്ചിച്ചതെന്ന് പ്രതിപക്ഷം പറയണം. പറമ്പിക്കുളം, ശിരുവാണി കരാറുകള്‍ക്ക് സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇത് ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെട്രോ റെയില്‍ പദ്ധതി ഉള്‍പ്പെടെ കേരളത്തിലെ പ്രധാന വികസന പദ്ധതികളിലെല്ലാം ഇ.ശ്രീധരന് പങ്കാളിയാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.�ഡന്റല്‍ പിജി വിദ്യാര്‍ഥികളുടെ സ്റ്റൈപെന്‍ഡ് വര്‍ധിപ്പിച്ചു.
കോഴിക്കോട് നഗരത്തില്‍ 64 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള 3.5 കോടി രൂപയുടെ സ്പര്‍ശം രണ്ടാം ഘട്ടം നടപ്പാക്കും.നിയമപരമായ കാരണങ്ങളാല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നതിന് സംവിധാനം ഉണ്ടാക്കും.തലസ്ഥാനത്തെ വെള്ളപ്പൊക്കം തടയുന്നതിന് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ നാളെ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: