ന്യൂദല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന 70 ശതമാനം പാലും മായം കലര്‍ന്നതാണെന്ന പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹി ഹൈക്കോടതി സ്വമേധയാ കേസെടുത്തു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഏജന്‍സിയായ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഈ വിവരം പുറത്തുവന്നത്. ഡിറ്റര്‍ജന്റ്, കൊഴുപ്പ്, പാല്‍പ്പൊടി തുടങ്ങിയവ പാലില്‍ കണ്ടെത്തി.
ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും ദല്‍ഹി ഭരണകൂടവും 25നകം മറുപടി നല്‍കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. ദല്‍ഹിയിലുള്‍പ്പെടെ വിതരണം ചെയ്യുന്ന പാലില്‍ 70 ശതമാനത്തോളം മായം കലര്‍ന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുനയിലും, ഗോവയിലും മാത്രമാണ് 100 ശതമാനം ഗുണനിലവാരമുള്ള പാല് വിതരണം ചെയ്യുന്നത്. പശ്ചമബംഗാള്‍, ബിഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒറീസ, മിസോറാം എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഒന്നുപോലും ഗുണനിലവാരമുള്ളതല്ല. ജമ്മുകാശ്മീല്‍ 89 ശതമാനവും, പഞ്ചാബില്‍ 81 ശതമാനവും, രാജസ്ഥാന്, ദല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ 70 ശതമാനവും മഹാരാഷ്ട്രയില്‍ 65 ശതമാനവും ഗുണനിലവാരം കുറഞ്ഞ പാലാണ് വിതരണം ചെയ്യുന്നത്.
ഇതിനിടയില്‍ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രാലയം, ദല്‍ഹി മില്‍ക്ക് സിം, പാല് നിര്‍മാതാക്കളായ മദര്‍ ഡെയറി എന്നിവര്‍ ചേര്‍ന്ന് അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിരുന്നു. പാലില്‍ ഡിറ്റര്‍ജന്റിന്റെ അംശം കലരുന്നത് ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്ന് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടാതെ പാലില്‍ അമിതമായി വെള്ളം ചേര്‍ക്കുന്നതും മലിനീകരണം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: