തൃശൂര്‍ : പെന്ഷന് പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, പെന്‍ഷന്‍കാര്‍ക്ക് ചികിത്സാ പദ്ധതി നടപ്പിലാക്കുക, പെന്ഷന് വകുപ്പ് രൂപീകരിക്കുക, പെന്‍ഷന്‍കാരുടെ മരണാനന്തര ചിലവുകള്‍ക്ക് കുടുംബത്തിന് 10000രൂപ അനുവദിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന ധര്‍ണ്ണയുടെ ഭാഗമായി അയ്യന്തോള്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. പെന്ഷന് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ധര്‍ണക്ക് ആശംസ അര്‍പ്പിച്ചുകൊണ്ട് അഡ്വ. വി.ഗിരീശന്, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡണ്ട് കെ.വി.അച്ചുതന്, എന്‍ടിയു ജില്ല പ്രസിഡണ്ട് എംഎസ് ഗോവിന്ദന്‍കുട്ടി, കെജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.മോഹന്‍, എം.കെ.നരേന്ദ്രന്, വി.കെ.നമശിവന്, എന്‍.ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ജില്ല സെക്രട്ടറി കെ.ആര്.ശശിധരന് സ്വാഗതവും, എ.നാരായണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: