ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കിംഗ്ഫിഷറിന് കേന്ദ്ര സഹായം നല്‍കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് വ്യക്തമാക്കി. ബാങ്കുകള്‍ വായ്പ നല്കാന് തയ്യാറാകാത്ത സാഹചര്യത്തില്‍ കേന്ദ്രസഹായം നല്‍കണമെന്നാവശ്യപ്പെട്ട് കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യ അജിത് സിംഗിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് അജിത് സിംഗ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യക്ക് സഹായം നല്‍കുക ഗവണ്മെന്റിന്റെ ഉത്തരവാദിത്തമാണെന്നും അജിത് സിംഗ് പറഞ്ഞു. എന്നാല്‍ ഇത് സ്വകാര്യവിമാന കമ്പനികള്‍ക്ക് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വിമാന കമ്പനികള്‍ക്ക് അവരുടെ ബാങ്കിനെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ സാധിക്കണം. ബാങ്കിന്റെ സഹായം തേടണം. അതല്ലാതെ വിമാന കമ്പനികളുടെ പ്രവര്‍ത്തനത്തിനാവശ്യമായ മൂലധനം നല്കാന് കേന്ദ്രസര്‍ക്കാരിനാവില്ലെന്നും അജിത് സിംഗ് പറഞ്ഞു.
240 കോടിരൂപയുടെ അധികബാധ്യതയുള്ള കിംഗ്ഫിഷറിന് ഇത് തിരിച്ചടയ്ക്കുന്നതിനായി അധിക സമയം അനുവദിക്കണമെന്ന് അജിത് സിംഗ് ഇന്ത്യന്‍ എയര്‍പോര്‍ട്ട്സ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: