കൊച്ചി: പ്രമുഖ ലഗേജ് നിര്‍മാതാക്കളായ അമേരിക്കന്‍ ടൂറിസ്റ്റര്‍ ബിസിനസുകാ ക്ക് അനുയോജ്യമായ മൂ ന്നുതരം ബാഗുകള്‍ വിപണിയിലെത്തിച്ചു. ഏറ്റവും കുറവ് ഭാരമുള്ളൂവെന്നതാണ് മൂന്നിന്റേയും പ്രത്യേകത.
ഇതില്‍ ബ്രീഫ്കേസ് എസ് എന്ന ബാഗില്‍ ലാപ്ടോപ്പിനും ഓര്ഗനൈസര്ക്കുമുള്ള സ്ഥലമുണ്ട്. വേര്‍പെടുത്താവുന്ന ഷോള്‍ഡര്‍ സ് ട്രാപ്പുകളും സ്മാര്‍ട്ട് സ്ലീവുമാണ് മറ്റൊരു പ്രത്യേകത. അര കിലോയാണ് ഭാരം. രണ്ട് ഗസറ്റുകള്‍ ഉണ്ടെന്നതാണ് ബ്രീഫ് കേസ് എമ്മിന്റെ പ്രത്യേകത. മൂന്നാമത്തെ ഇനമായ ത്രീ വേയ്സ് ബാഗ് മൂന്നു രീതിയില്‍ ഉപയോഗിക്കാം ബ്രീഫ് കേസ്, ഷോള്‍ഡര്‍ ബാഗ്, ബാക്ക് പാക്ക് എന്നിവയുടെ ഉപയോഗമാണ് ഇതുകൊണ്ട് നടക്കുക. മൂന്ന് ഉല്‍പ്പന്നങ്ങളും ബ്ലാക്ക്, ബീജ് നിറങ്ങളില്‍ ലഭിക്കും. യഥാക്രമം 2290 രൂപ 2750 രൂപ, 3190 രൂപ എന്നിങ്ങനെയാണ് വില.
രാജ്യത്തുടനീളമുള്ള എല്ലാ അമേരിക്കന്‍ ടൂറിസ്റ്റര്‍ ഔട്ട്ലെറ്റുകളില് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: