ന്യൂദല്‍ഹി: 1997 ദല്‍ഹി സ്ഫോടനക്കേസിലെ പ്രതിയുടെ ഹര്‍ജിയില്‍ കേസ് പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് ഭിന്നാഭിപ്രായം. കീഴ്ക്കോടതി വിധിച്ച വധശിക്ഷക്കെതിരെയാണ് കേസിലെ പ്രതി പാക് പൗരനായ മുഹമ്മദ് ഹുസൈന് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ പുതിയ വിചാരണ വേണമെന്ന് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അഭിപ്രായപ്പെട്ടപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നാണ് ജസ്റ്റിസ് സി.കെ.പ്രസാദ് വ്യക്തമാക്കിയത്.
അതേസമയം വ്യത്യസ്ത വിധികള്‍ വന്നതോടെ ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്കു വിട്ടു. 1997 ല്‍ ദല്‍ഹിയില്‍ നടന്ന സ്ഫോടന പരമ്പരയില്‍ ബസ്സില്‍ ബോംബ് സ്ഥാപിച്ച കേസിലാണ് ഹുസൈന് അറസ്റ്റിലായത്. സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. 24 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കണ്ടെത്തിയ വിചാരണക്കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. 1997 സ്ഫോടന പരമ്പരയില്‍ 22 സ്ഫോടനങ്ങളാണ് ദല്‍ഹിയില്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: