ന്യൂദല്‍ഹി: ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈ-ദല്‍ഹി എയര്‍ ഇന്ത്യ വിമാനം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. കഴിഞ്ഞ ദിവസം രാത്രിയിലാണ് വിമാനം നിലത്തിറക്കിയത്. എഐ-888 വിമാനം മുംബൈയില്‍നിന്നു ഏഴുമണിക്ക് പുറപ്പെട്ടതിനു പിന്നാലെ അവിടത്തെ എയര്‍ ഇന്ത്യ കോള്‍ സെന്ററില്‍ അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. വിമാനത്തിനകത്ത് ഒരു ബാഗില്‍ ബോംബ് സൂക്ഷിച്ചിട്ടുണ്ട് എന്നതായിരുന്നു സന്ദേശം.
ഇതേത്തുടര്‍ന്ന് വിമാനം ദല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. 117 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെയെല്ലാം ഇറക്കി വിമാനത്തിനുള്ളില്‍ പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്ക ഒന്നും പോലീസിന് കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: