വാഷിങ്ടണ്‍: വെനസ്വലയില്‍ ഇറാന് പ്രസിഡന്റ് അഹമ്മദി നെജാദിന് സ്വീകരണം നല്‍കിയതില്‍ പ്രതിഷേധിച്ച് അമേരിക്ക വെനസ്വേലന്‍ നയതന്ത്ര പ്രതിനിധി ലിവിയ അക്വസ്റ്റ നോഗുറൈയെ പുറത്താക്കി. ഇറാനുമായി ചേര്‍ന്ന് അമേരിക്കയില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് കൂട്ടു നിന്നതിനെ തുടര്‍ന്നാണ് ലിവിയെ പുറത്താക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ലിവിയയോട് ഉടന്‍ നാട് വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ച് ദിവസത്തെ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇറാന് പ്രസിഡന്റ് വെനസ്വേലയില്‍ എത്തിയത്. ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് വൈറ്റ് ഹൗസ് നേരത്തേ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ച് ഇറാന് പ്രസിഡന്റിനെ വെനസ്വല സ്വീകരിച്ചതാണ് അമേരിക്കന്‍ നടപടിക്ക് പിന്നില്‍.
അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും കടുത്ത ഉപരോധത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് നെജാദ് ലാറ്റിനമേരിക്കന്‍ പര്യടനം തുടങ്ങിയത്. വെനസ്വലയില്‍ എത്തിയ നെജാദിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. നിക്കാരഗ്വ, ക്യൂബ, ഇക്കഡോര്‍ എന്നീ രാജ്യങ്ങളും നെജാദ് സന്ദര്‍ശിക്കുന്നുണ്ട്.
അതിനിടെ തെക്കന്‍ ഇറാനിലെ പര്‍വ്വത മേഖലയില്‍ ഇറാന്റെ പുതിയ ആണവ സമ്പുഷ്ടീകരണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. പ്രധാന ആണവനിലയത്തേക്കാള്‍ ശേഷിയുള്ള ഭൂഗര്‍ഭ ആണവ നിലയ കേന്ദ്രത്തിന് ആണവായുധങ്ങള്‍ വരെ വികസിപ്പിക്കാന്‍ ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: