ന്യൂദല്‍ഹി: ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും മെഡിക്കല്‍ പ്രവേശന പരീക്ഷ മാഫിയയുമായി ബന്ധമുള്ള അഞ്ച് പേരെ പിടികൂടി. ഇതില്‍ ഒരു ഡോക്ടറും രണ്ട് എംബിഎ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഇവരില്‍ നിന്നും പ്രവേശന പരീക്ഷ ചോദ്യപ്പേപ്പറും കണ്ടെടുത്തു.
എംബിബിഎസ് വിദ്യാര്‍ത്ഥികളെയാണ് ഈ മാഫിയ ലക്ഷ്യമിടുന്നത്. എംബിഎ വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്കയച്ച് ചോദ്യപ്പേപ്പര്‍ മൊബെയില്‍ ഫോണിലൂടെ സ്കാന്‍ ചെയ്തശേഷം ഉത്തരങ്ങള്‍ ബ്ലുടൂത്ത് മുഖേന പരീക്ഷാര്‍ത്ഥികള്‍ക്ക് അയക്കുകയാണ് ഇവരുടെ രീതി.
ഇവര്‍ക്ക് ഇതിനായി പരീക്ഷാര്‍ത്ഥികള്‍ പണം നല്കിയിട്ടുണ്ടായിരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: