ബീജിങ്: ചൈനയില്‍ ജിയോതെര്‍മല്‍ പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ ആറു പേര് മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ചൈനയിലെ വടക്കന്‍ പ്രവിശ്യയായ ഹെബിയിലാണു സംഭവം. അമിതമായ ചൂട് വര്‍ധിച്ചതാണ് അപകട കാരണമെന്നു സംശയം.
അളവില്‍ കൂടുതല്‍ താപനില വര്‍ധിച്ചതിനെ തുടര്‍ന്നു പ്ലാന്റ് പൊട്ടിത്തെറിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: