കൊച്ചി: രാജ്യത്തെ പ്രമുഖ കാര്‍ഷികോല്‍പ്പന്ന ഫ്യൂചേഴ്സ് എക്സ്ചേഞ്ചായ നാഷണല്‍ കമ്മോഡിറ്റി & ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് (എന്‍സിഡിഇഎക്സ്) പരിഷ്കരിച്ച മാര്‍ഗനിര്‍ദേശങ്ങളോടെ ആര്‍എസ്എസ്4 ഗ്രേഡിലുള്ള റബറിന്റെ ഫ്യൂചേഴ്സ് കോണ്ട്രാക്റ്റുകള് നടപ്പാക്കാനാരംഭിച്ചു. കോണ്ട്രാക്റ്റിന്റെ വലിപ്പം ഒരു ടണ്ണും ടിക്കറ്റ് സൈസ് 10 രൂപയും ഡെലിവറി യൂണിറ്റ് ഒരു ടണ്ണുമായ റബറിന്റെ ഈ ഫ്യൂചേഴ്സ് വ്യാപരത്തില്‍ ഡെലിവറി കോണ്ട്രാക്റ്റ് നിര്‍ബന്ധമാണ്. കൊച്ചിയാണ് എന്‍സിഡിഇഎക്സിന്റെ റബര്‍ ഫ്യൂചേഴ്സിന്റെ അടിസ്ഥാന ഡെലിവറി സെന്റര്‍. ഇതിനു പുറമെ കോഴിക്കോട്, കോട്ടയം, തൃശൂര്‍, മഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിലും ഡെലിവറി സെന്ററുകളുണ്ടാവും.
പ്രകൃതിദത്ത റബറിന്റെ ലോകത്തെ നാലാമത്തെ ഏറ്റവും വലിയ ഉത്പ്പാദകരും ചൈനക്കു പിന്നാലെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്താവുമാണ് ഇന്ത്യ. കേരളവും തമിഴ്നാടുമാണ് രാജ്യത്തെ പ്രധാന റബറുല്്പ്പാദന മേഖലകള്‍. ഇതില്‍ത്തന്നെ രാജ്യത്തെ മൊത്തം ഉത്പ്പാദനത്തിന്റെ 90 ശതമാനവും കേരളത്തില്‍ നിന്നാണ്. പ്രതിവര്‍ഷം 7.4 ടണ്ണാണ് കേരളത്തിന്റെ ഉത്പ്പാദനം. രാജ്യത്തെ ഏറ്റവും വലിയ റബര്‍ ഉപഭോക്താവും കേരളം തന്നെ. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന റബറിന്റെ 20 ശതമാനവും കേരളം ഉപയോഗിക്കുന്നു. റബറിന്റെ ആഗോള ഉല്‍പ്പാദനവും ഉപഭോഗവും യഥാക്രം 2.8 ശതമാനവും 7.5 ശതമാനവും എന്നിങ്ങനെ സഞ്ചിത വാര്‍ഷിക വളര്‍ച്ചാനിരക്ക് (സിഎജിആര്‍) കാണിക്കുന്നു.
ആഗോളവിപണിയില്‍ ഡിമാന്‍ഡും ലഭ്യതയും തമ്മിലുള്ള വര്‍ധിച്ചു വരുന്ന അന്തരം മൂലം ഈ മേഖലയിലെ പ്രധാന പങ്കാളികളെ സംബന്ധിച്ചിടത്തോളം വിലവ്യതിയാനം മൂലമുള്ള നഷ്ടസാധ്യതാ നിയന്ത്രണം (പ്രൈസ് റിസ്ക് മാനേജ്മെന്റ്) നിര്‍ണായകമാണ്. ഈ പശ്ചാത്തലത്തില്‍ ഈ മേഖലയിലെ വാല്യു ചെയിന്‍ പങ്കാളികളുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് എന്‍സിഡിഇഎക്സ് റബറിന്റെ ഫ്യൂചേഴ്സ് വ്യാപാരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരൊറ്റ പ്ലാറ്റ്ഫോമില്‍ത്തന്നെ വിലകളറിയുവാനും നഷ്ടസാധ്യതകള്‍ നിയന്ത്രിക്കാനും ഇവരെ പ്രാപ്തമാക്കുന്ന രീതിയിലാണിത്.
മുന്‍കൂട്ടിയുള്ള ഡെലിവറി സിസ്റ്റമാണ് എന്‍സിഡിഇഎക്സ് കോണ്‍ട്രാക്റ്റുകളുടെ പ്രധാന സവിശഷത. ? അക്രെഡിറ്റേഷന്‍ ഉള്ള വെയര്‍ഹൗസ് സേവനദാതാക്കളിലൂടെ നടപ്പാക്കുന്ന ഡെലിവറികള്ക്ക്്് പരമാവധി കുറഞ്ഞ ചാര്‍ജാണ് ഈടാക്കുന്നത്,? എന്‍സിഡിഇഎക്സിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എച്ച്. സി. രമേഷ്ചന്ദ് പറഞ്ഞു. ഈ വെയര്‍ഹൗസ് രശീതികള്‍ ബാങ്ക് വായ്പകള്‍ക്കും മറ്റും ഈടായി നല്‍കാമെന്ന സൗകര്യവുമുണ്ട്. ഫിസിക്കല്‍ ഡെലിവറികളുടെ ചെലവ് പരമാവധി കുറയ്ക്കുന്നതിനായി മറ്റ് സെറ്റില്‍മെന്റ് സാധ്യതകളും എക്സ്ചേഞ്ച് പരിഗണിക്കുന്നുണ്ട്.
എന്‍സിഡിഇഎക്സ് ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കമ്മോഡിറ്റി എക്സ്ചേഞ്ചാണ്. കാര്‍ഷികോത്പ്പന്നങ്ങള്‍, ഇന്ധനം, ലോഹങ്ങള്‍ തുടങ്ങിയ കമ്മോഡിറ്റികളില്‍ ഫ്യൂചര്‍ വ്യാപാരം നടത്തുന്ന എക്സ്ചേഞ്ചിന്റെ വെബ് വിലാസം www.ncdex.com.
പ്രതികരിക്കാൻ ഇവിടെ എഴുതുക: