Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മടങ്ങേണ്ടത്‌ മാര്‍ക്സിലേക്കോ?

Janmabhumi Online by Janmabhumi Online
Dec 30, 2011, 09:10 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

ആഗോള സമ്പദ്‌വ്യവസ്ഥക്കു മുകളില്‍ കരിനിഴല്‍ വീഴ്‌ത്തി നില്‍ക്കുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ അപ്രതീക്ഷിതമായതെന്തെങ്കിലും രക്ഷക്കെത്തുമെന്ന പ്രത്യാശയില്‍ ആശകളടക്കുകയാണ്‌ ലോകമെങ്ങുമുള്ള സാമ്പത്തിക വിദഗ്‌ദ്ധര്‍. മാന്ദ്യം കാര്യമായി ബാധിച്ചു തുടങ്ങിയ വന്‍കിട രാജ്യങ്ങളില്‍ പ്രത്യേകിച്ച്‌ അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മക്കും സാമ്പത്തിക അസമത്വത്തിനും കാരണമായി അവിടുത്തെ വിപണി വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്‌, ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ പാക്കിസ്ഥാനെയും മറ്റും വഴിവിട്ട്‌ സഹായിക്കാനിറങ്ങിയ ഭരണാധികാരികളെയും അവരുടെ നയങ്ങളെയുമാണ്‌.
മാന്ദ്യമെന്നത്‌ ഒരു ചാക്രിക പ്രതിഭാസമാണെന്നും കൂട്ടായ ഒരു പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെയാണ്‌ അത്‌ പ്രസക്തമാക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും ലോകമെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ വെളിച്ചത്തില്‍, മാന്ദ്യത്തെയും അതിനിടയാക്കിയ കാരണങ്ങളെയും പുനര്‍വിശകലനം ചെയ്യേണ്ടതുണ്ട്‌. അങ്ങനെ ചെയ്യുമ്പോഴാകട്ടെ ഒരു ചാക്രിക പ്രതിഭാസമെന്നതിനപ്പുറം അത്‌ മറ്റു ചില സൂചനകള്‍കൂടി നല്‍കുന്നുണ്ടെന്ന്‌ കാണാം.

നവവികസിത രാഷ്‌ട്രമായ ഇന്ത്യയിലെ ജനങ്ങള്‍ കൂടുതലായി ഭക്ഷിക്കാന്‍ തുടങ്ങിയതാണ്‌ മാന്ദ്യത്തിനിടയാക്കിയതെന്നുമുതല്‍, കാറല്‍ മാര്‍ക്സിന്റെ ആശയത്തെ രക്ഷക്കായി ലോകമെങ്ങും ഉറ്റുനോക്കുകയാണെന്നുവരെ ഇവിടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌. ഇത്തരം വാചാടോപങ്ങള്‍ക്കപ്പുറം, വന്നുഭവിച്ചിരിക്കുന്ന പ്രതിസന്ധിയെ അപഗ്രഥിക്കാന്‍ ഇന്ത്യക്ക്‌ കൂടുതല്‍ ബാധ്യതയുണ്ട്‌. കാരണം പൗരാണിക കാലത്ത്‌ ലോകത്തിന്റെ സാമ്പത്തിക ക്രമത്തെ നിര്‍ണയിക്കുകയും ഐശ്വര്യവും സമ്പത്തുംകൊണ്ട്‌ മറ്റു രാജ്യങ്ങളെ മോഹിപ്പിക്കുകയും ചെയ്ത ഒരു ചരിത്രം ഇന്ത്യക്കുണ്ട്‌. ആത്മീയസമ്പത്തും ഒപ്പം ലൗകിക സമ്പത്തും നിറഞ്ഞ ഒരു പൈതൃകത്തെക്കൂടി തകര്‍ത്തുകൊണ്ടാണ്‌ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഇവിടെനിന്ന്‌ മടങ്ങിയതെന്നും ഒരു പൈതൃകത്തില്‍നിന്നുള്ള പിന്‍മടക്കമാണ്‌ ദുരവസ്ഥകളില്‍ നമുക്ക്‌ പിടിവള്ളികളില്ലാതാക്കിയതെന്നും ഇനിയെങ്കിലും അംഗീകരിച്ചേ മതിയാകൂ. ദൈവത്തേയും ധര്‍മത്തേയും സാക്ഷിയാക്കി രാജ്യം ഭരിച്ച ഒരു പൗരാണിക തലമുറയുടെ ഈടുവെപ്പുകള്‍, ലോകത്തെ അത്ഭുതസ്തബ്ധരാക്കികൊണ്ട്‌, എണ്ണിത്തിട്ടപ്പെടുത്താനാകാത്ത മൂല്യവുമായി ഇവിടെ ശ്രീപത്മനാഭന്റെ നിലവറയില്‍നിന്ന്‌ പുറത്തുവന്നത്‌, സാമ്പത്തിക മാന്ദ്യത്തിന്റെ ചുഴലി കൊടുങ്കാറ്റ്‌ പുറത്താഞ്ഞുവീശുന്ന ഒരു കാലത്താണ്‌ എന്നത്‌ യാദൃച്ഛികമോ കാവ്യനീതിയോ എന്ന്‌ ചിന്തിക്കേണ്ടതുണ്ട്‌.

സാമ്പത്തിക മാന്ദ്യത്തോടൊപ്പം പടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെ ജനകീയ പോരാട്ടങ്ങളായി മാത്രം ചിത്രീകരിക്കുകയും അതോടൊപ്പം മതവാദത്തിന്റെ വിത്തുകള്‍ സമൂഹത്തിലേക്ക്‌ ഒളിച്ചുകടത്തുകയും ചെയ്യുന്നുണ്ട്‌ ചില കേന്ദ്രങ്ങളില്‍. അറബ്‌ വസന്തമെന്നും മറ്റും ഓമന പേരിട്ട്‌ വ്യവഹരിക്കപ്പെടുന്നുണ്ടെങ്കിലും അത്തരം പ്രക്ഷോഭങ്ങളുടെ തനിനിറം അത്രമേല്‍ ആദര്‍ശപ്രേരിതമല്ലെന്ന്‌ കാണാന്‍, അടുത്തുനിന്ന്‌ വീക്ഷിച്ചാല്‍ മതി. ഗ്രീസിലും ഇറ്റലിയിലുമെല്ലാം സംഭവിച്ചതുപോലെതന്നെ സമ്പന്നതയുടെ സുഖാലസ്യത്തില്‍ മദിച്ച ജനത തങ്ങള്‍ക്ക്‌ കിട്ടിക്കൊണ്ടിരുന്ന സുഖസൗകര്യങ്ങള്‍ എക്കാലവും മെയ്യനങ്ങാതെ ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ച്‌ അവസാനം നിരാശരായവരാണ്‌ “അറബ്‌ വസന്ത”ത്തിന്റേയും പ്രായോജകരായതെന്ന്‌ ഓര്‍ക്കേണ്ടതുണ്ട്‌.

പരിധിവിട്ട പ്രീണനനയങ്ങള്‍ തന്നെയാണ്‌ യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിസന്ധിക്ക്‌ ആക്കം കൂട്ടിയത്‌. ന്യൂനപക്ഷാവകാശങ്ങളുടെ പേരില്‍ ഒരു വിഭാഗത്തെ പ്രീണിപ്പിച്ചു നിര്‍ത്തുന്നതില്‍ നമ്മുടെ ഭരണാധികാരികളും പിന്നിലല്ലല്ലോ. ഇപ്പോഴാകട്ടെ, വോട്ടുബാങ്ക്‌ മതം ഉന്നംവെച്ചുകൊണ്ട്‌ ഇരുപത്തേഴ്‌ ശതമാനം സംവരണത്തില്‍നിന്ന്‌ ന്യൂനപക്ഷങ്ങള്‍ക്ക്‌ നാലരശതമാനം സംവരണം നീക്കിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ വൃത്തപരിധിക്ക്‌ പുറത്ത്‌ നില്‍ക്കുന്ന കര്‍ഷകര്‍, ഗതികെട്ട്‌ ആത്മഹത്യയിലഭയം തേടുന്ന ഒരു നാട്ടിലാണിതെന്ന്‌ കാണേണ്ടതുണ്ട്‌. രാജാവിനേക്കാള്‍ കര്‍ഷകര്‍ക്ക്‌ മഹത്വം കല്‍പ്പിച്ച ഒരു പൈതൃകം നമുക്കുണ്ടായിരുന്നു. ബഹുസ്വരതയായിരുന്നു അതിന്റെമുഖമുദ്ര. വിവേകപൂര്‍ണവും യുക്തവുമായ നടപടികളിലൂടെ സമൂഹത്തിന്റെ നാരായവേരുകളിലേക്ക്‌ സമ്പത്ത്‌ ഒഴുകി പരക്കുകയാണ്‌ വേണ്ടത്‌ എന്ന്‌ ആ പൈതൃകം ഓര്‍മിപ്പിക്കുന്നുണ്ട്‌. പ്രീണനമോ സംഘടനാ ശേഷിയോ ആയിരിക്കരുത്‌ അതിന്റെ അര്‍ഹതക്കുള്ള മാനദണ്ഡം. മറിച്ചായാല്‍ അത്‌ കൂടുതല്‍ നിലവിളികളെ മാത്രം ഉല്‍പ്പാദിപ്പിച്ചേക്കാം എന്നതാണ്‌ യൂറോപ്പിലെ മാന്ദ്യവും പ്രക്ഷോഭവും ഉയര്‍ത്തിവിടുന്ന നല്ല പാഠങ്ങളിലൊന്ന്‌.

മൂല്യാധിഷ്ഠിതമായ ഒരു സാമ്പത്തിക വിതരണക്രമത്തിന്റെ അഭാവത്തെയാണ്‌, നിലവിലുള്ള സാമൂഹ്യക്രമത്തില്‍ നൈതികമായ ഇടപെടലിന്റെ ആവശ്യകതയെയാണ്‌, സമകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌. സാമ്പത്തിക മാന്ദ്യത്തിനും ജനകീയ പ്രക്ഷോഭങ്ങള്‍ക്കും പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലെന്ന്‌ തോന്നുമെങ്കിലും ചില ആന്തരഘടകങ്ങള്‍ അവയെ കൂട്ടിയിണക്കി നിര്‍ത്തുന്നുണ്ട്‌. പൊതുസമൂഹത്തില്‍ വ്യാപിച്ചുവരുന്ന അസംതൃപ്തിയെ സാമ്പത്തികമാന്ദ്യം കൂടുതല്‍ രൂക്ഷമാക്കുന്നതേയുള്ളൂ.ഇന്ത്യയിലാകട്ടെ ആ അസംതൃപ്തിയുടെ സ്വരങ്ങള്‍ അങ്ങിങ്ങ്‌ മുഴങ്ങി കേള്‍ക്കുന്നുമുണ്ട്‌. പൊതുവിഭവങ്ങളും സ്വകാര്യവല്‍ക്കരണം സൃഷ്ടിച്ച അഴിമതിയും കര്‍ഷകരെയും തൊഴിലാളികളെയും മറന്ന്‌ കൊണ്ടുള്ള ന്യൂനപക്ഷ, സ്വകാര്യ പ്രീണന നയങ്ങളും പുനഃപരിശോധിച്ച്‌, രാഷ്‌ട്രത്തിന്റെ മൗലിക സ്വരൂപങ്ങളോട്‌ പൂര്‍വികര്‍ കാട്ടിയ ആദരവിനെക്കുറിച്ച്‌ പഠിക്കാനും അതുള്‍ക്കൊള്ളാനും രാഷ്‌ട്രീയനേതൃത്വം തയ്യാറാവേണ്ട സമയമായിരിക്കുന്നു.

പൂര്‍വസൂരികളുടെ ഈടുവെപ്പുകളില്‍നിന്ന്‌ നമുക്ക്‌ ഊഹിച്ചെടുക്കാന്‍ മാത്രം കഴിയുന്ന ഐശ്വര്യസമൃദ്ധമായ ഭാരതം ധാര്‍മികമായ ഒരു ജീവിതരീതിയുടെ പ്രതിഫലനം കൂടിയത്രെ. ജീവിതത്തില്‍ സമഗ്ര മേഖലകളെയും സ്പര്‍ശിക്കുന്ന ആ സംസ്കൃതിയുടെ ശക്തി തിരിച്ചറിയുകയാണ്‌ വേണ്ടത്‌.
അതാരംഭിക്കേണ്ടതാകട്ടെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്നുതന്നെ വേണം താനും. വൈയക്തികമോ മതപരമോ ആയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി കൊളോണിയല്‍ ഭരണകൂടം തകര്‍ത്തുകളഞ്ഞ ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശക്തി തിരിച്ചറിയേണ്ടതുണ്ട്‌. വേദങ്ങളുടെ ശാസ്ത്ര ദീപ്തി എന്ന ഗ്രന്ഥത്തില്‍ ആചാര്യ എം.ആര്‍.രാജേഷ്‌ ചൂണ്ടിക്കാണിക്കാട്ടുന്നതുപോലെ ആര്യഭടന്‍ തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ആര്യഭടീയംപോലുള്ള ഒരു ബൃഹദ്‌ ഗ്രന്ഥം രചിച്ചിട്ടുണ്ടെങ്കില്‍ അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായം എത്ര ഉച്ചസ്ഥായിയിലായിരിക്കും.

മധു ഇളയത്‌

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡാര്‍ക്ക്‌നെറ്റ് ലഹരിക്കേസിലെ മുഖ്യപ്രതി എഡിസണെ എറണാകുളം അഡീ. സെഷന്‍സ് കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോള്‍
Kerala

ഡാര്‍ക്ക്‌നെറ്റ് ലഹരിക്കേസ് പ്രതികളെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു

Kerala

കൊലപാതകത്തിന് പിന്നിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യം; ഹോട്ടലുടമയുടെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി പ്രതികൾ

Kerala

ബംഗ്ലാദേശ് ചണം: നിരോധനം മറികടക്കാന്‍ നീക്കം

Kerala

സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ വിതരണം കേരഫെഡ് പരിഗണിക്കുന്നു; 2026 പകുതിയോടെ വില കുറയുമെന്ന് പ്രതീക്ഷ

 വെറ്റില യ്ക്ക് വില ലഭിക്കാത്ത തിനെ തുടർന്ന് കലയ പുരം ചന്തയിൽ 7500 ഓളം വെറ്റില കെട്ട് കൂട്ടിയിട്ട് ഡീസൽ ഒഴിച്ച് കർഷകർ പ്രതിഷേധിക്കുന്നു
Kerala

വെറ്റില കർഷകരെ പണിമുടക്ക് ചതിച്ചു; വെറ്റിലയ്‌ക്ക് വിലയില്ല ഡീസൽ ഒഴിച്ച് കർഷകരുടെ പ്രതിഷേധം, ഒരു കെട്ട് വെറ്റയ്‌ക്ക് 10 രൂപ

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാന വാര്‍ഷികസമ്മേളനത്തില്‍വെച്ച് വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ കേന്ദ്രസഹമന്ത്രി ഹര്‍ഷ് മല്‍ഹോത്ര അനുമോദിച്ചപ്പോള്‍. ഡോ. രമേശ്നമ്പ്യാര്‍, വി. ഹരികുമാര്‍, എന്‍. വേണുഗോപാല്‍, ബാബു പണിക്കര്‍ എന്നിവര്‍ സമീപം

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

പാഠപുസ്തകങ്ങളെ രാഷ്‌ട്രീയ ആയുധമാക്കരുത്

ചെന്നൈയിലും ബംഗളുരുവിലും ജനജീവിതം സാധാരണ നിലയിൽ; കേരളത്തിൽ വലഞ്ഞ് ജനം, കെഎസ്ആർടിസി ജീവനക്കാരന് മർദ്ദനം

ഈ പരിശോധനകള്‍ ചെയ്‌താല്‍ നമ്മുടെ ശരീരത്തില്‍ എവിടെ ക്യാന്‍സര്‍ ഉണ്ടായാലും കണ്ടെത്താം

ആറന്മുളയെ തകര്‍ക്കരുത്

ബ്രിക്സിലും മുഴങ്ങിയത് ഭാരതത്തിന്റെ ശബ്ദം

ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിൽ

ടെക്സാസിലെ വെള്ളപ്പൊക്കത്തിന് പിന്നാലെ ന്യൂ മെക്സിക്കോയിലും മിന്നല്‍പ്രളയം

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടു ? കണക്ക് വിവരങ്ങൾ പുറത്ത് വിട്ട് ഇറാൻ ഭരണകൂടം

മന്ത്രിയെ പഠിപ്പിച്ചു, ജനങ്ങളെ ശിക്ഷിച്ചു; പണിമുടക്ക് നിർബന്ധിത ബന്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies