ലണ്ടന്‍: ബ്രിട്ടനിലെ സാല്‍ഫോഡില്‍ ഒരു പ്രകോപനവുമില്ലാതെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അനുജ് ബിഡ്വേയേ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്നാമതൊരാളെക്കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം ഈ സംഭവവുമായി ബന്ധപ്പെട്ട രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച ഒമ്പത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമൊത്ത് പോകുമ്പോഴാണ് ഈ വിദ്യാര്‍ത്ഥിയോട് എന്തോ പറഞ്ഞശേഷം ഒരാള്‍ നിറയൊഴിച്ചത്.
പൂനയില്‍നിന്നുള്ള ബിഡ്വേ ലന്‍കാസ്റ്റര്‍ സര്‍വകലാശാലയിലെ മൈക്രോ ഇലക്ട്രോണിക്സിലെ പോസ്റ്റ്ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിയായിരുന്നു. ക്രിസ്തുമസ് അവധിക്ക് മാഞ്ചസ്റ്ററിലുള്ള തന്റെ സുഹൃത്തുക്കളെ സന്ദര്‍ശിക്കവേയാണ് സംഭവം നടന്നത്. അനൂജ് ഒരു സ്നേഹമുള്ള മകനും ശ്രദ്ധിക്കുന്ന സഹോദരനും മറ്റ് പലരുടേയും സുഹൃത്തുമായിരുന്നു. സുഹൃത് ബന്ധങ്ങള്‍ക്ക് അവന് വലിയ വില നല്‍കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം മാഞ്ചസ്റ്റര്‍ പോലീസിനെ അറിയിച്ചു. ബിസ്വി വളരെയേറെ സാധ്യതകളുള്ള ഒരു വിഷയത്തിന്റെ പഠനം ആരംഭിച്ചതായും മരണത്തില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളെ ദുഃഖം അറിയിക്കുന്നതായും ലന്‍കാസ്റ്റര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബോബ് മകിന്ലേ അറിയിച്ചു. വര്‍ണവ്യത്യാസം മൂലമുള്ള കൊലയാണോ ഇതെന്ന സംശയം പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.
കൊലയ്ക്ക് പിന്നിലെ കാരണമെന്തെന്ന് കണ്ടെത്താന്‍ എല്ലാ ദിശയിലേക്കും അന്വേഷണം തിരിച്ചുവിട്ടതായി പോലീസ് സൂപ്രണ്ട് കെവിന് മുല്ലിഗന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: