വാഷിംഗ്ടണ്‍: ജമ്മുകാശ്മീരിലെ നിയന്ത്രണരേഖയില്‍നിന്ന് പീരങ്കിപ്പടയെ പിന്‍വലിക്കണമെന്ന് ഇന്ത്യക്ക് പാക്കിസ്ഥാന്റെ നിര്‍ദ്ദേശം. ഇരുരാജ്യങ്ങളും പാക് തലസ്ഥാനമായ ഇസ്ലാമാബാദില് ചേര്‍ന്ന ആണവായുധ സൗഹൃദ സംഭാഷണങ്ങള്‍ക്കിടയിലാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം പാക്കിസ്ഥാന് മുന്നോട്ടുവെച്ചത്.
നാലുവര്‍ഷത്തിനുശേഷമാണ് അണ്വായുധ സൗഹൃദത്തെക്കുറിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ ജനുവരിയില്‍ മാല്‍ദ്വീപില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് ആണവായുധ സൗഹൃദ സംഭാഷണങ്ങള്‍ ഇരുരാജ്യങ്ങളും നടത്തുന്നത്.
പീരങ്കിപ്പടയെ നിയന്ത്രണരേഖയില്‍നിന്ന് മാറ്റണമെന്ന നിര്‍ദ്ദേശം പാക്കിസ്ഥാന് മുന്നോട്ടുവെച്ചതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടുചെയ്യുന്നു. 120 മില്ലിമീറ്ററില്‍ കൂടുതല്‍ വലിയ പീരങ്കികള്‍ നിയന്ത്രണരേഖയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ സ്ഥാപിക്കണമെന്നാണ് പാക് ആവശ്യം.
ആണവായുധ വിശ്വാസം വളര്‍ത്തുന്ന ചര്‍ച്ചകളില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വൈ.കെ. സിന്‍ഹ ഇന്ത്യന്‍ പക്ഷത്തിന് നേതൃത്വം നല്കി. പാക് വിദേശകാര്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മുനാവര്‍ സയിദ് ബട്ടി പാക് സംഘത്തലവനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: