ചങ്ങനാശേരി: ചിറപ്പ്, ക്രിസ്മസ്, ചന്ദനക്കുടം ആഘോഷവേളയില്‍ ഭക്തിയുടെയും മതസൗഹാര്ദ്ദത്തിണ്റ്റെയും മാതൃകയാവുകയാണ് ചങ്ങനാശേരി . നാനാ ജാതി മതസ്ഥരും ഒന്നിച്ചു ഒരേദിവസം ചങ്ങനാശേരിയില്‍ എത്തിച്ചേരുന്നു. വെമ്പലനാട്ടു സ്വരൂപത്തില്‍ പ്പെട്ട തെക്കുംകൂറ് രാജവംശത്തിണ്റ്റെ പ്രധാന ശാഖയായിരുന്ന ചങ്ങനാശേരി ഇടത്തിലെ കുടുംബപരദേവതാ ക്ഷേത്രമാണ് കാവിലമ്പലം. കൊല്ലവര്‍ഷം ൯൨൫ല് വേണാട്ടുരാജാവായിരുന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് തെക്കുകൂറിണ്റ്റെ പതനം സംഭവിച്ചതിനെത്തുടര്‍ന്ന് രാജകീയ പരിലാളനയും സംരക്ഷണവും നഷ്ടപ്പെട്ടെങ്കിലും സര്‍വ്വാഭീഷ്ടപ്രദായിനിയായ കാവിലമ്മ ജനപദങ്ങളിലുള്ള നാനാ ജാതി മതസ്ഥരായ ഭക്തജനങ്ങളുടെ ഇഷ്ടദേവതയും ആരാധനാമൂര്‍ത്തിയും ആശാകേന്ദ്രവുമാണ്. ഏകദേശം ൯ നൂറ്റാണ്ടുകള്‍ക്കുമുമ്പ് തെക്കുംകൂറിലെ ഉദയമാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ് ക്ഷേത്ര സ്ഥാപകന്‍. യേശുക്രിസ്തു ലോകത്തില്‍ ആഗതനായതിണ്റ്റെ ഓര്‍മ്മകള്‍ പുതുക്കിയാണ് ക്രൈസ്തവലോകം ക്രിസ്മസ് ആഘോഷത്തിനായൊരുങ്ങുന്നത്. സാംസ്കാരിക കേരളത്തിണ്റ്റെ സിരാകേന്ദ്രമായ ചങ്ങനാശേരിയില്‍ ൨൧൦ സംവത്സരങ്ങളായി നടത്തിവരുന്ന ഒരു ദേശീയാഘോഷമാണ് ചന്ദനക്കുടം. രാജഭരണത്തിണ്റ്റെ ചരിത്രമുറങ്ങിക്കിടക്കുന്ന ചങ്ങനാശേരിയില്‍ തെക്കുംകൂറ് രാജാക്കന്മാര് വാണിരുന്ന കാലഘട്ടത്തില്‍ മതസൗഹാര്‍ദ്ദത്തിന് മകുടോദാഹരണമായി പഴയപള്ളിയും കാവില്ഭഗവതിക്ഷേത്രവും ക്രൈസ്തവദേവാലയും തോളുരുമ്മി നാടിണ്റ്റെ അഭിമാന സ്തംഭങ്ങളായി തല ഉയര്‍ത്തി നില്ക്കുന്നു. മുസ്ളീം പള്ളിയിലെ വാങ്കുവിളിയുടെയും കാവില്‍ ഭഗവതീക്ഷേത്രത്തിലെ ശംഖനാദത്തിണ്റ്റെയും ക്രൈസ്തവ ദേവലയത്തിലെ മണിനാദത്തിണ്റ്റെയും സമ്മിശ്രശബ്ദം കേട്ടുണര്‍ന്നിരുന്ന രാജാക്കന്മാരുടെ ഓര്‍മ്മയും അവര്‍ സംഭാവന ചെയ്ത മതസൗഹാര്‍ദ്ദവും ഇന്നും പ്രഭാതത്തിലും പ്രദോഷത്തിലും ഓരോ വ്യക്തിയുടെയും മനം കുളിര്‍പ്പിക്കുന്നതാണ്. കാവില്‍ ഭഊഗവതി ക്ഷേത്രത്തില്‍ ൨൫ന് ൧൨മണിക്ക് ഉത്സവബലി ദര്‍ശനം, ൪.൩൦ന് തൃക്കൊടിത്താനം ഗോപാലകൃഷ്ണന് അവതരിപ്പിക്കുന്ന ഓട്ടന്‍തുളളല്‍. ൫.൩൦ന് നെന്മാറ ബ്രദേഴ്സ് അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരി, ൬.൩൦ന് ദീപാരാധന, ൭ന് ചന്ദനക്കുടം സ്വീകരണം, ൮.൩൦ന് സേവ. രാത്രി ൧൦.൩൦ന് ഐഡീയാ സ്റ്റാര്‍ സിംഗര്‍ വിവേകാനന്ദന്, ദുര്‍ഗ്ഗാ വിശ്വനാഥ് എന്നിവര്‍ ചേര്‍ന്ന് ഗാനമേള നയിക്കുന്നു. ക്രൈസ്തവ ദേവാലയത്തില്‍ രാത്രി ൧൨ന് പിറവിത്തിരുനാള്‍ ആഘോഷിക്കും. പുതൂര്‍പ്പള്ളി മദ്രസ അങ്കണത്തില്‍ രാവിലെ ൭ന് ചെണ്ടമേളം, ൯ന് നാദസ്വരക്കച്ചേരി, ൩.൧൫ന് ശിങ്കാരിമേളം, ൪ന് മാനവമൈത്രീസംഗമം മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. ൫ന് ചന്ദനക്കുടം ഘോഷയാത്ര, ൫.൦൫ന് ഇലക്ട്രിസിറ്റി ബോര്‍ഡ് മേജര്‍ സെക്ഷന്‍ വക സ്വീകരണം, ൫.൧൦ന് ചങ്ങനാശേരി നഗരസഭാ സ്വീകരണം, ൬ന് പഴയപള്ളി ജമാ അത്ത് വക സ്വീകരണം, ൭.൫൦ന് താലൂക്ക് കച്ചേരി വക സ്വീകരണം, ൯ന് എന്‍എസ്എസ് ഹെഡ്ഡാഫീസ് വക സ്വീകരണം, ൧൧ന് ചന്ദനക്കുടം ഘോഷയാത്ര പുതൂര്പ്പള്ളിയങ്കണത്തില് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: