എരുമേലി: ഖരമാലിന്യങ്ങള്‍ കവറുകളിലാക്കി പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ പഞ്ചായത്തിനും പോലീസിനും നിര്‍ദ്ദേശം നല്കി. മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്ന് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പോലീസ്, ആരോഗ്യവകുപ്പ് തുടങ്ങിയ വകുപ്പുതല മേധാവികളുടെ യോഗത്തില്‍ വച്ചാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. തീരുമാനപ്രകാരം ഇന്നുമുതല്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കേസുകളെടുത്തുതുടങ്ങും. എരുമേലി ശബരിമല സീസണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മാലിന്യങ്ങള്‍ കച്ചവടസ്ഥാപനങ്ങളില്‍ വച്ചുതന്നെ രണ്ടായി വേര്‍തിരിക്കാന്‍ അഡീ.ചീഫ് സെക്രട്ടറി കെ.ജയകുമാറിണ്റ്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചിരുന്നു. പ്ളാസ്റ്റിക്, മറ്റ് മാലിന്യങ്ങള്‍ എന്നിവ രണ്ടു ബക്കറ്റുകളിലായി വേര്‍തിരിച്ച് കടകളില്‍തന്നെ വയ്ക്കമം. ഗ്രാമപഞ്ചായത്തുവക വാഹനത്തില്‍ രണ്ടായിത്തന്നെ മാലിന്യങ്ങള്‍ ശേഖരിച്ച് എടുക്കുകയെന്നതായിരുന്നു യോഗതീരുമാനം. എന്നാല്‍ സീസണ് കടയടക്കമുള്ള കച്ചവടകേന്ദ്രങ്ങളില്‍ വേര്‍തിരിക്കാത്ത മാലിന്യങ്ങള്‍ പ്ളാസ്റ്റിക് കവറില്‍ കെട്ടി വീപ്പകളില്‍ തള്ളുകയാണ് പതിവ്. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കൊടിത്തോട്ടം പ്ളാണ്റ്റില്‍ സംസ്കരിക്കാനും മറ്റു ജൈവമാലിന്യങ്ങള്‍ വനത്തില്‍ സംസ്കരിക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ വേര്രിതിരിക്കാത്ത മാലിന്യങ്ങള്‍ രണ്ടു മേഖലയിലേക്കും എത്തിപ്പെട്ടതോടെ പഞ്ചായത്തും വനംവകുപ്പും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ശബരിമല സീസണിലുണ്ടാകുന്ന മാലിന്യങ്ങള്‍ മുഴുവനും സംസ്കരിക്കാന്‍ പഞ്ചായത്തു വക കൊടിത്തോട്ടം പ്ളാണ്റ്റിന് കഴിയുന്നുമില്ല. കവുങ്ങുംകുഴിയില്‍ മാലിന്യസംസ്കരണത്തിനായി നിര്‍മ്മിച്ച പ്ളാണ്റ്റ് മാലിന്യ സംസ്കരണത്തിന് യോഗ്യമല്ലെന്ന് പരിസ്ഥിതി വകുപ്പിണ്റ്റെ നിര്‍ദ്ദേശവും പഞ്ചായത്തിന് തിരിച്ചടിയാണ് നല്‍കുന്നത്. ശബരിമല സീസണിലേതടക്കം വരുന്ന ടണ്‍കണക്കിനു മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനായാണ് മുന്‍ പഞ്ചായത്തു ഭരണസമിതി കവുങ്ങുംകുഴിയില്‍ പ്ളാണ്റ്റ് നിര്‍മ്മിച്ചത്. ലക്ഷക്കണക്കിനു രൂപ ചിലവഴിച്ചു നിര്‍മ്മിച്ച പ്ളാണ്റ്റ് മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണത്തിന് അനുയോജ്യമാണെന്നാണ് പരിസ്ഥിതി വകുപ്പും പറയുന്നത്. സീസണ് മാലിന്യങ്ങള്‍ വനത്തില്‍ സംസ്കരിക്കാന്‍ വനംവകുപ്പ് പഞ്ചായത്തിന് അനുവാദം നല്കിയില്ലായിരുന്നുവെങ്കില് എരുമേലിയിലെ ഖരമാലിന്യസംസ്കരണം ശരിക്കും ചീഞ്ഞുനാറുകതന്നെ ചെയ്യുമായിരുന്നുവെന്നാണ് നാട്ടുകാരും പറയുന്നത്. മാലിന്യങ്ങള്‍ പരസ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുള്ള തീരുമാനം മാലിന്യ സംസ്കരണത്തെ സംബന്ധിച്ച് നല്ലകാര്യമാണ്. എന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിലും തുടര്‍നടപടികള്‍ എടുക്കുന്നതിലുമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ തടസ്സമാകുമെന്നാണ് പോലീസും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: