എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് ഗണ്യമായിക്കുറഞ്ഞതുമൂലം വിഷമവൃത്തത്തിലായിരിക്കുമ്പോള് തിരക്ക് കൂടുന്നുവെന്ന് ദേവസ്വം ബോര്‍ഡിണ്റ്റെ അനൗണ്‍സ്മെണ്റ്റ് കരാറുകാര്‍ ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകരുടെ തിരക്ക് കുറഞ്ഞതുമൂലം പാര്‍ക്കിംഗ് മൈതാനങ്ങള്‍, കടകള്‍ തുടങ്ങി സര്‍വ്വ മേഖലകളിലും കച്ചവടം ഏതാണ്ട് അനിശ്ചിതത്വം നേരിട്ടുകഴിഞ്ഞിരിക്കയാണ്. കച്ചവടം കുറഞ്ഞ് നഷ്ടത്തിണ്റ്റെ കണക്കുകള്‍ ഓര്ത്തരിക്കുമ്പോഴാണ് നാണം കെടുത്തുന്ന അനൗണ്സ്മെണ്റ്റുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തുന്നത്. എരുമേലിയിലിലും പരിസരപ്രദേശങ്ങളിലും തിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ അയ്യപ്പന്മാര് കൂട്ടം തെറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക, കുളിക്കടവിലും വിരി വയ്ക്കുന്ന സ്ഥലങ്ങളിലും മറ്റും കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോകാതെ സൂക്ഷിക്കുക, പിന്നെ അന്നദാനം, സംഭാവന, പ്രസാദങ്ങള്‍, മുന്നറിയിപ്പുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ വിവിധ ഭാഷകളിലായി ദേവസ്വം ബോര്‍ഡ് അനൗണ്‍സ്മെണ്റ്റ് ചെയ്യുന്നത്. തീര്ത്ഥാടകരടുടെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുകയാണെങ്കില്‍ മേപ്പടി അനൗണ്സ്മെണ്റ്റിണ്റ്റെ പ്രയോജനം ഉണ്ടാകുമായിരുന്നു. ഇപ്പോള്‍ ചെയ്യുന്ന അനൗണ്‍സ്മെണ്റ്റ് കരാറുകാരെത്തന്നെ നാണം കെടുത്താനെ ഉപകരിക്കു എന്ന വിഷമസന്ധിയിലാണ് കരാറുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കരാറുകാരുടെ ന്യായമായ ആവശ്യം പരിഗണിച്ച ദേവസ്വം ബോര്‍ഡ് അനൗണ്‍സ്മെണ്റ്റ് ക്ഷേത്രമതില്ക്കകത്ത് മാത്രമായി ചുരുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: