മുണ്ടക്കയം: പെരുവന്താനം പഞ്ചായത്തിലെ ടിആര്‍ ആണ്റ്റ് ടി എസ്റ്റേറ്റിലെ വള്ളിയാങ്കാവ്-മതമ്പ റോഡുകളും ഏതുനിമിഷവും തകരാവുന്ന മണിക്കല്‍ പാലവും ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പെരുവന്താനം പഞ്ചാത്തുകമ്മറ്റി റോഡ് ഉപരോധിച്ചു. നിരവധി തീര്‍ത്ഥാടകരും സ്കൂള്‍ കുട്ടികളും ദിവസേന ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. സ്ഥലവാസികള്‍ക്ക് ആശുപത്രിയില്‍ പോകുന്നതിനായി ഒരു വാഹനവും എത്താത്ത അവസ്ഥയാണുള്ളത്. വന്നാല്‍ത്തന്നെയും വര്‍ദ്ധിച്ച കൂലിയാണ് ഈടാക്കുന്നതും. ഈ റോഡിണ്റ്റെ ശോച്യാവസ്ഥയ്ക്ക് ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കും. ബിജെപി നിയോജകമണ്ജലം വൈസ്പ്രസിഡണ്റ്റ് പി.കെ.അയ്യപ്പദാസ്, പഞ്ചാ.കമ്മറ്റി കണ്‍വീനര്‍ എസ്.കണ്ണന്, കെ.ബി.മധു, കെ.എം.പുരുഷോത്തമന്, പി.എ.രാജേന്ദ്രന്, മനോഷ് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: