കോട്ടയം : നാഗമ്പടം മൈതാനത്തെ അനധികൃത ആരാധനാലയം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി നടത്തിവരുന്ന പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. മുനിസിപ്പല്‍ അധികൃതരുടേയും ജില്ലാ കളക്ടറുടെയും അറിവോടെയാണ് ആരാധനാലയം സംരക്ഷിക്കപ്പെടു ന്നതെന്ന് ഐക്യവേദി ആരോപിക്കുന്നു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐക്യവേദി ജനങ്ങളിലേക്ക്. അനധികൃത ആരാധനാലയത്തിനെതിരെ നവംബര്‍ രണ്ട് മുതല്‍ ഹിന്ദുഐക്യവേദി പ്രക്ഷോഭത്തിലാണ്. ആരാധനാലയം നിയമവിരുദ്ധമായി നിലകൊള്ളുന്നതാണെന്നറിഞ്ഞിട്ടും പൊളിക്കാന്‍ ഉത്തരവുണ്ടായിട്ടും ഭരണകര്‍ത്താക്കള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ഹിന്ദുഐക്യവേദിയുടെ പ്രക്ഷോഭത്തെ കണ്ടില്ലെന്ന് നടിക്കാനാണ് ഭാവം. ഇത് അനുവദിക്കാനാവില്ല. ആരാധനാലയം പൊളിച്ചു നീക്കുക, കളക്ടര്‍ക്കും മറ്റു മെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് മുതല്‍ ജില്ലാ വ്യാപകമായി ഐക്യവേദി പ്രവര്‍ത്തകര്‍ ഒപ്പു ശേഖരണം നടത്തും. ഒരാഴ്ച നീണ്ടു നില്ക്കുന്ന ഒപ്പു ശേഖരണത്തിനായി വ്യാപകമായ ഗൃഹസമ്പര്‍ക്കവും നടത്തും. ഹിന്ദുഐക്യവേദി സംഘടനാ സെക്രട്ടറി എം.വി ഉണ്ണികൃഷ്ണന് അറിയിച്ചു. ഒപ്പുശേഖരണത്തിനായി ഇന്ന് ജില്ലയിലെ ൧൨ കേന്ദ്ര ങ്ങളില്‍ പ്രവര്‍ത്തകര്‍ ബൂത്തുകള്‍ കെട്ടും. കൂടാതെ ജില്ലയിലെ പ്രമുഖ വ്യക്തികളെ നേരിട്ടുകാണുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: