കോട്ടയം: കുത്തക താത്പര്യങ്ങള്‍ ഉള്ള റെഗുലേറ്ററി അതോറിറ്റികള്‍ നിയന്ത്രിക്കുന്ന സംവിധാനം വിദ്യാഭ്യാസരംഗത്തേക്കും കടന്നുവരുന്നതിനെ കരുതിയിരിക്കണമെന്ന് ബിഎംഎസ് കോട്ടയം ജില്ലാ സെക്രട്ടറി സി.ഉണ്ണികൃഷ്ണന് ഉണ്ണിത്താന് മുന്നറിയിപ്പു നല്കി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ എംജി യൂണി. എംപ്ളോയീസ് സംഘത്തിണ്റ്റെ പതിനഞ്ചാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിവനക്കാരുടെ എണ്ണവും വേതനവും വെട്ടിക്കുറച്ചും ജോലിഭാരം വര്‍ദ്ധിപ്പിച്ചും ഉപഭോക്താക്കളെ ചൂഷണം ചെയ്തും അമിതലാഭം ഉണ്ടാക്കാനുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ താത്പര്യത്തെ ട്രായ് പോലുള്ള റെഗുലേറ്ററി അതോറിട്ടികള്‍ പിന്തുണയ്ക്കുകയാണ്. സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികളും സര്‍വ്വകലാശാലകളും അനിയന്ത്രിതമായി ഉന്നതവിദ്യാഭ്യാസ രംഗത്തേയ്ക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ സേവനരംഗത്തെ കോര്‍പറേറ്റ് വല്‍ക്കരണം വിദ്യാഭ്യാസരംഗത്തും കടന്നുവരും. ഇതിനെതിരെ എല്ലാ സംഘടനകളും ഒരുമിച്ച് ചേര്‍ന്ന് ചെറുത്തു നില്‍ക്കണം. യോഗത്തില്‍ എംപ്ളോയീസ് സംഘം പ്രസിഡണ്റ്റ് ആര്.രാജീവ് അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ ടീച്ചേഴ്സ് യൂണിയന് ജില്ലാ പ്രസിഡണ്റ്റ് ആര്.ജിഗ്ഗി ആശംസകള്‍ അര്‍പ്പിച്ചു. സമാപന സമ്മേളനം ഫെറ്റോ സംസ്ഥാന സെക്രട്ടറി എസ്.കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി കെ.എസ്.പ്രദീപ് (പ്രസിഡണ്റ്റ്), കെ.രാജഗോപാല്‍ (ജന.സെക്രട്ടറി), പി.വി.പ്രവീണ്‍കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: