ജയ്പൂര്‍: പാക്കിസ്ഥാനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിവന്ന രാജസ്ഥാന് സ്വദേശി പിടിയില്‍. സൂരത്ഗഡ് ജില്ലയിലെ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ഓഫിസിലെ എല്‍.ഡി. ക്ലര്‍ക്ക് പവന് ശര്‍മ (25)യാണ് അറസ്റ്റിലായത്. പാക്കിസ്ഥാനിലെ ഒരു ടെലികോം കമ്പനിയുടെ സിംകാര്‍ഡ് ഇയാളില്‍ നിന്നു പിടിച്ചെടുത്തു.
കുറേ നാളായി പവന് ശര്‍മ്മ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അതിര്‍ത്തി പ്രദേശമായ ഇവിടുത്തെ സൈനിക നീക്കങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ പാക്കിസ്ഥാനു കൈമാറുകയായിരുന്നു. രണ്ടു വര്‍ഷമായി ഇത്തരത്തില്‍ നിരവധി തവണ സൈനിക രഹസ്യങ്ങള്‍ കൈമാറിയതായി സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: