മോസ്കോ: ഹിന്ദുക്കളുടെ പുണ്യഗ്രന്ഥമായ ‘ഭഗവദ്ഗീത’ റഷ്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സൈബീരിയയിലെ ടോംസ് ക്സിറ്റി കോടതി വിധി പ്രഖ്യാപിക്കുന്നത് ഡിസംബര്‍ 28ലേക്ക് മാറ്റി. ഇസ്കോണ്‍ സ്ഥാപകനായ ഭക്തിവേദാന്ത സ്വാമി പ്രഭുപാദ രചിച്ച ‘ഭഗവദ്ഗീത ആസ് ഇറ്റ് ഈസ്’ എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ റഷ്യന്‍ പരിഭാഷയ്ക്കെതിരെയാണ് കേസ്.
ഭഗവദ്ഗീത തീവ്രവാദ സാഹിത്യമാണെന്നും അത് സമൂഹത്തില്‍ അശാന്തി പടര്‍ത്തുന്നു എന്നും ആരോപിച്ച് റഷ്യന്‍ പ്രോസിക്യൂട്ടര്‍മാര്‍ കഴിഞ്ഞ ജൂണിലാണ് കേസ് കൊടുത്തത്. മോസ്കോയിലെ പതിനയ്യായിരത്തോളം ഇന്ത്യക്കാരും ഇസ്കോണ്‍ അനുയായികളും ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്.
ഭഗവദ്ഗീതയെപ്പറ്റി വിദഗ്ദ്ധാഭിപ്രായം തേടി കോടതി ഗ്രന്ഥം ടേംസ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിക്ക് റഫര്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: