മുംബൈ: ഷൂട്ടിംഗിനിടെ മുംബയില്‍ കാണാതായ പാക് നടിയും മോഡലുമായ വീണ മാലിക് ജൂഹുവിലെ ഒരു അപാര്‍ട്ടുമെന്റില്‍ കഴിയുന്നതായി അവരുടെ മാനേജര്‍ അറിയിച്ചു. കഴിഞ്ഞ പതിനഞ്ച് ദിവസമായി മുംബൈയില്‍ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന വീണയെ വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതാവുകയായിരുന്നു.
വിസ പുതുക്കുന്നതിന് വേണ്ടി രഹസ്യമായി വീണ പാകിസ്ഥാനിലേക്ക് പോവുകയായിരുന്നു. വാഗാ അതിര്‍ത്തിയിലൂടെ 16 ന് പാകിസ്ഥാനിലെത്തിയ വീണയെ അവിടെ നിന്ന് ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് രഹസ്യസങ്കേതത്തിലേക്ക് മാറ്റുകയായിരുന്നുവത്രെ. 45 ദിവസത്തെ വിസാ കാലാവധിയില്‍ ഇന്ത്യയിലെത്തിയ വീണ മാലിക്കിനോട് വിസ പുതുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
അതേ സമയം വീണയെ കാണാതായതിനെ തുടര്‍ന്ന് മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങിയിരുന്നു. ഹേമന്ത് മദുര്ക്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഭിനയിക്കാനായിരുന്നു വീണ ഇന്ത്യയിലെത്തിയത്.
മുംബൈയില്‍ നിന്നും 125 കിലോമീറ്റര്‍ അകലെ ഒരു ഷൂട്ടിംഗ് സ്ഥലത്തായിരുന്ന വീണ രണ്ടു ദിവസമായി കടുത്ത വിഷാദത്തിലായിരുന്നെന്നും ദു:ഖിതയാണെന്ന് പറഞ്ഞു മൊബൈലില്‍ സന്ദേശം അയച്ചിരുന്നതായി വീണയുടെ പുതിയ ചിത്രത്തിന്റെ സംവിധായകന് ഹേമന്ത് ഇന്നലെ വ്യക്തമാക്കിയിരുന്നു.
എഫ്.എച്ച്.എം മാഗസിനില്‍ നഗ്നചിത്രം പ്രസിദ്ധീകരിച്ചതിന് ശേഷം ജന്മനാടായ പാകിസ്ഥാനില്‍ നിന്ന് വീണയ്ക്ക് ഏറെ വധഭീഷണിയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: