ചങ്ങനാശേരി: സാംസ്കാരിക കേരളത്തിണ്റ്റെ സിരാകേന്ദ്രമായ ചങ്ങനാശേരിയില്‍ 210 സംവത്സരങ്ങളായി നടത്തിവരുന്ന ദേശീയാഘോഷമാണ് ചന്ദക്കുടമഹോത്സവം. മതമൈത്രിയുടെയും സാഹോദര്യത്തിണ്റ്റെയും സഹവര്ത്തിത്വത്തിണ്റ്റെയും പ്രതീകമായ ചന്ദനക്കുടദേശീയാഘോഷം അദ്ധ്യാത്മിക ചൈതന്യത്തിണ്റ്റെ പ്രഭവകേന്ദ്രമായ പുതൂര്‍പ്പള്ളി മുസ്ളീം ജമാ അത്തിണ്റ്റെ നേതൃത്വത്തില്‍ 15, 26 തീയതികളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ജമാ അത്ത് പ്രസിഡണ്റ്റ് ഹാജി കെ.ഐ.അബ്ദുല്‍ ലത്തീഫ് പള്ളിയങ്കണത്തില്‍ ഇന്ന് കൊടിയേറ്റുകര്‍മ്മം നടത്തും. പ്രസിഡണ്റ്റ്, സെക്രട്ടറി നൗഷാദ് കാസീം റാവുത്തര്‍, ഖജാന്‍ജി ഹനാഷ് മുഹമ്മദ്, വൈസ് പ്രസിഡണ്റ്റ് ഹാജി പി.എസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: