കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ‘സാഫല്യം’ പദ്ധതിയിലൂടെ 10000 പേര്‍ക്ക് വീടു വച്ച് നല്‍കുമെന്ന് സംസ്ഥാന ധനകാര്യ-ഭവനനിര്‍മ്മാണ-നിയമ വകുപ്പ് മന്ത്രി കെ.എം.മാണി പറഞ്ഞു. മൈത്രി ഭവനവായ്പാ കുടിശ്ശിക എഴുതിത്തളളി പണയാധാരങ്ങള്‍ തിരികെ നല്‍കുന്നതിണ്റ്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം കളക്ട്രേറ്റിനു സമീപമുളള ലൂര്‍ദ് പാരീഷ് ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് എംഎല്‍എ അധ്യക്ഷനായിരുന്നു. കേരളത്തില്‍ ഭൂമിക്ക് വില കൂടിയ സാഹചര്യത്തില്‍ സാഫല്യം പദ്ധതിയില്‍ ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഹഡ്കോയ്ക്ക് കുടിശ്ശികയായ 750 കോടി രൂപയില്‍250 കോടി രൂപ നല്‍കിയിട്ടുണ്ട്. ബാക്കി തവണകളായി നല്‍കും. കുടിശ്ശിക അടച്ചതിനാല്‍ ഭവനവായ്പകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മൈത്രി ഭവനവായ്പാപദ്ധതിയില്‍ കുടിശ്ശിക എഴുതിത്തളളി പണയാധാരങ്ങള്‍ നല്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്ത് 137 കോടി രൂപയാണ് എഴുതിത്തളളിയത്. കോട്ടയം ജില്ലയില്‍ 5012 കുടുംബങ്ങള്‍ക്കും സംസ്ഥാനത്ത് മൊത്തം 38384 പേര്‍ക്കും ഇതിണ്റ്റെ പ്രയോജനം ലഭിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി. നായര്‍, ഭവനിര്‍മ്മാണ ബോര്‍ഡ് ടെക്നിക്കല്‍ മെമ്പര്‍ രവീന്ദ്രനാഥ്, വിവിധ രഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ഭവനനിര്‍മ്മാണ ബോര്‍ഡ് ഹൗസിംഗ് കമ്മീഷണര്‍ ആണ്റ്റ് സെക്രട്ടറി എസ്. ശ്രീനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്മാന് അറയ്ക്കല്‍ ബാലകൃഷ്ണപിളള സ്വാഗതവും ചീഫ് എന്‍ജിനീയര്‍ ജയിംഗ് ജേക്കബ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: