കൊച്ചി: ഡാം 999′ ന് പ്രദര്‍ശനാനുമതി നിഷേധിച്ച തമിഴ്നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ ജനുവരി മൂന്നു മുതല്‍ ചപ്പാത്തില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് സംവിധായകന് സോഹന്‍ റോയ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിനു മുന്നോടിയായി ഈ മാസം 18ന് ചപ്പാത്തില്‍ സൂചനാനിരാഹാരം നടത്തും.
തീയറ്ററുകള്‍ കിട്ടാത്തതിനാല്‍ അടുത്ത വ്യാഴാഴ്ച്ചയോടെ ഡാം 999′ ന്റെ കേരളത്തിലെ പ്രദര്‍ശനം നിറുത്തേണ്ടി വരും. പ്രദര്‍ശനം വിലക്കിയ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനെതിരെ ഇന്ന് അന്താരാഷ്ട്ര ചലചിത്രമേള വേദിയായ തിരുവനന്തപുരം കൈരളി തീയറ്ററില്‍ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് സര്‍ക്കാര്‍ ചെയ്തതിനേക്കാളും വലിയ ദ്രോഹമാണ് കേരളത്തിലെ സിനിമാ പ്രവര്‍ത്തകര്‍ തന്നോട് ചെയ്തത്. സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ പലരില്‍ നിന്നും എതിര്‍പ്പുണ്ടായി. അസോസിയേഷനില്‍ ഇല്ലാത്ത 72 തീയറ്ററുകളില്‍ മാത്രമാണ് കേരളത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതെന്നും സോഹന്‍ റോയ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: