കോട്ടയം: ജനമൈത്രി പോലീസ് കോട്ടയം: മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത ഇല്ലാതാക്കുന്നതിന് ജനമൈത്രി പോലീസിണ്റ്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്തി. വെള്ളാപ്പള്ളി ലൈന്‍ പാര്‍ക്ക് ഹില്‍ റെസിഡണ്റ്റ് അസോസിയേഷനും വെസ്റ്റ് സ്റ്റേഷനിലെ ജനമൈത്രി പോലീസും സംയുക്തമായി മാലിന്യമുക്തകേരളം എന്ന പേരില്‍ നടത്തിയ പരിപാടി ശ്രദ്ധേയമായി. സ്വന്തം വീട്ടിലെ മാലിന്യം അടുത്ത പറമ്പിലോ പൊതു സ്ഥലത്തോ റോഡിലോ വലിച്ചെറിയരുതെന്ന് മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ ലഭിക്കുന്ന ശിക്ഷകളെപ്പറ്റി സംസാരിച്ച വെസ്റ്റ് സിഐ എ.ജെ. തോമസ് പറഞ്ഞു. റെസിഡണ്റ്റ് അസോസിയേഷന് പ്രസിഡണ്റ്റ് ജോണ്‍ മത്തായി, സെക്രട്ടറി സിബി ചെറിയാന്, ട്രഷറര്‍ ജോസഫ് റോമിയോ, ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: