കോട്ടയം: വിദ്യാഭ്യാസ രംഗത്ത് കേരളം വലിയ നേട്ടങ്ങള്‍ അവകാശപ്പെടുമ്പോഴും മികവിണ്റ്റെ കാര്യത്തില്‍ കേരളം വളരെ പിറകിലാണെന്ന് സാംസ്കാരിക മന്ത്രി കെ.സി.ജോസഫ്. ഇഡബ്ള്യൂ-സി ഫോര്‍ സര്‍വ്വേ ൨൦൧൧ല്‍ മികച്ച നേട്ടം കൈവരിച്ച ലൂര്‍ദ്ദ് പബ്ളിക് സ്കൂള്‍ സാരഥികളെ അനുമോദിക്കുന്നതിന് ലൂര്‍ദ്ദ് പാരീഷ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ വിദ്യാലയങ്ങളും കലാലയങ്ങളും മികവിണ്റ്റെ കേന്ദ്രമായി മാറണം. കാലത്തിനൊത്ത പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ കോളേജുകളും യൂണിവേഴ്സിറ്റികളും തയ്യാറാവണം. മികച്ച വിദ്യാഭ്യാസം നല്കുന്നതിനല് കേരളം ഡെസ്റ്റിനേഷന്‍ പോയിണ്റ്റായി മാറണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലൂര്‍ദ്ദ് പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഫാ.ജോസഫ് കറുകയലിനും സഹപ്രവര്‍ത്തകര്‍ക്കും മന്ത്രി പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ലൂര്‍ദ്ദിയന്‍ ബാസ്കറ്റ് ബോള്‍ ടൂര്ണമെണ്റ്റില് മികച്ച സ്പോര്‍ട്സ് വാര്‍ത്താചിത്രത്തിനുള്ള അവാര്‍ഡ് നേടിയ മാദ്ധ്യമം ഫോട്ടോഗ്രാഫര്‍ ദിലീപ് പുരയ്ക്കലിനും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായ മലയാള മനോരമ ഫോട്ടോഗ്രാഫര്‍ റിങ്കുരാജ് മട്ടാഞ്ചേരിയിലിനും ചടങ്ങില്‍ മന്ത്രി കെ.സി.ജോസഫ് പുരസ്കാരങ്ങള്‍ നല്കി. ലൂര്‍ദ്ദ് സ്കൂള്‍ മാനേജര്‍ റവ.ഡോ.ജോസഫ് മണക്കളം സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: