കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള താല്‍പ്പര്യം സംരക്ഷിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അതില്‍ താല്‍ക്കാലിക രാഷ്ട്രീയ ലാഭം കൂട്ടിക്കലര്‍ത്തിയ കേരളത്തിലെ ഭരണകര്‍ത്താക്കളാണ് ഇന്നത്തെ പ്രതിസന്ധിക്ക് ഉത്തരവാദികളെന്ന് ഫാദര്‍ പ്രശാന്ത് പാലയ്ക്കപ്പള്ളി അഭിപ്രായപ്പെട്ടു. ഭാവിതലമുറയുടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയായിരിക്കണം പ്രശ്നപരിഹാരം. ബിജെപി ജില്ലാ കമ്മറ്റി വൈറ്റിലയില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ് അധ്യക്ഷത വഹിച്ചു. ഫാദര്‍ തോമസ് കണ്ടത്തില്‍ കോര്‍ എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്, കെ.പി.ശ്രീശന്, വൈസ് പ്രസിഡന്റ് പി.എം.വേലായുധന്, നെടുമ്പാശ്ശേരി രവി, എന്‍.പി.ശങ്കരന്‍കുട്ടി, എം.എന്‍.മധു, ബാബുരാജ് തച്ചേത്ത്, കെ.പി.രാജന്, സരളാ പൗലോസ്, എം.രവി, ടി.പി.മുരളി, സഹജ ഹരിദാസ്, ഇ.എസ്.പുരുഷോത്തമന്, പരിസ്ഥിതി പ്രവര്ത്തകന് ഡോ. സി.എം.ജോയി, ഏലൂര്‍ ഗോപിനാഥ്, തമിഴ് ഐക്യസംഘം സെക്രട്ടറി പരിമള്രാജ്, ഭാരതീയ വികാസ് പരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി ഹരിഹരകുമാര്‍, പി.വി.അതികായന്, സി.ജി.രാജഗോപാല്‍, എം.കെ.സദാശിവന്, ബ്രഹ്മരാജ്, സംസ്ഥാന കമ്മറ്റി മെമ്പര്‍ അഡ്വ. കെ.വി.സാബു, അഡ്വ. പി.കൃഷ്ണദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: