ന്യൂദല്‍ഹി: പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകരിച്ച ലോക്പാല്‍ ബില്ലിന്റെ കരടിന്റെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ലോക് ബില്‍ രാജ്യസഭയുടെ മേശപ്പുറത്തു വച്ചു. സമിതി അധ്യക്ഷന്‍ മനു അഭിഷേക് സിങ് വിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ലോക്പാല്‍ ബില്‍ തയാറാക്കുന്നതിന്റെ അവസാനഘട്ടത്തിലെത്തിയെന്നു സിങ്വി പറഞ്ഞു. ഭിന്നാഭിപ്രായങ്ങള്‍ കരടില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചിട്ടുണ്ട്. 25 പ്രധാന വിഷയങ്ങളാണു സമിതി അഭിമുഖീകരിച്ചത്. പാര്‍ലമെന്റിന്റെ അന്തഃസത്ത ഉയര്‍ത്തിപ്പിടിക്കുന്ന ശുപാര്‍ശകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: