കൊച്ചി: കൊടുങ്ങല്ലൂര്‍ ശ്രീവിദ്യാ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീവിദ്യാതാന്ത്രിക ഉപാസകസംഗമവും ശ്രീചക്രപൂജയും കൊടുങ്ങല്ലൂര്‍ വിവേകാനന്ദ കേന്ദ്രത്തില്‍ 10, 11 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
10 ന് സൂര്യകാലടി ജയന്‍ നമ്പൂതിരിപ്പാടിന്റെ മഹാസിദ്ധ ഗണപതിഹോമത്തോടെ ആരംഭിക്കുന്ന പരിപാടി സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യും. ആചാര്യ രാമഗേഷ് വിശ്വനാഥ് അധ്യക്ഷത വഹിക്കും. ശ്രീവിദ്യാ ട്രസ്റ്റ് ചെയര്‍മാന്‍ അമൃതാനന്ദനാഥസരസ്വതി വിശിഷ്ടാതിഥിയായിരിക്കും. പ്രൊഫ. ശേഷന്‍, ഡോ. സുവര്‍ണ നാലപ്പാട്ട്, കിശോരി അമ്മ, കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് രാജ മാതംഗി പൂജയും സംഗീതാര്‍ച്ചനയും ഒഡീസി ശാസ്ത്രീയനൃത്തവും നടക്കും.
11 ന് രാവിലെ സമൂഹാര്‍ച്ചന. തുടര്‍ന്ന് സമ്മേളനം ശ്രീലശ്രീ മാതാജി വിദ്യാംബസരസ്വതി ഉദ്ഘാടനംചെയ്യും. ഡോ. ലക്ഷ്മികുമാരി അധ്യക്ഷത വഹിക്കും. ആചാര്യ ദേവശിഖാമണി, ആചാര്യ എല്‍. ഗിരീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
വൈകിട്ട് 4 ന് കൊടുങ്ങല്ലൂര്‍ ക്ഷേത്രനടയില്‍നിന്ന് നാമജപഘോഷയാത്ര. നവാവരണ കീര്‍ത്തനത്തോടെ ശ്രീചക്രപൂജയും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രം മേല്‍ശാന്തി ത്രിവിക്രമന്‍ അടികള്‍, ആര്‍.എം. പവിത്രന്‍, കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: