വിരൂപാക്ഷക്ഷേത്രത്തിനു മുന്നിലുള്ള വഴിയിലൂടെ പോയാല്‍ ഋഷ്യമൂകപര്വ്വതത്തിലെത്താം. വഴി ഉയര്‍ന്നും താണുമുള്ളതാണ്. തുംഗഭദ്രാനദി ‘വില്ലിന്റെ’ ആകൃതിയില്‍ ഇതിലേ ഗമിക്കുന്നു. അതിനാല്‍ ഇവിടെ ഈ നദിയെ ചക്രതീര്‍ത്ഥമെന്നും പറയുന്നു. ഈ സ്ഥാനത്ത് നദിക്ക് ആഴകൂടുതലുണ്ട്. നദിയില്‍ ഈ ഭാഗത്ത് മുതലയുണ്ട്.ഇവിടെ പര്‍വ്വതത്തിനു താഴെ ശ്രീരാമക്ഷേത്രത്തില്‍ രാമന്, ലക്ഷ്മണന്, സീത എന്നിവരുടെ മൂര്‍ത്തികളുണ്ട്. ക്ഷേത്ര സമീപത്തു കാണുന്നത് മതംഗപര്വ്വതമാണ്. ഇതില്‍
മതംഗമഹര്‍ഷിയുടെ ആശ്രമമുണ്ടായിരുന്നു. മുകളില്‍ ഒരു ക്ഷേത്രമുണ്ട്. തുംഗഭദ്രയുടെ മറുകരയിലാണ് ദുന്ദുഭിപര്വ്വതം. (ദുന്ദുഭിയുടെ രക്തമൊലിക്കും ശിരസ്സ് മതംഗാശ്രമത്തില്‍ പതിക്കുകയാല്‍ മതംഗമഹര്‍ഷി ശപിച്ചെന്നും ആ ശാപത്താലാണ് ബാലിക്കു ഋഷ്യമൂകാചലത്തില്‍ വരാന്‍ കഴിയാതിരുന്നതെന്നുമുള്ള രാമായണഭാഗം ഓര്‍ക്കുക)ചക്രതീര്‍ത്ഥത്തിനു മുന്നില്‍ കുറച്ചുദൂരെ
ഗന്ധമാദനത്തിനു താഴെ മണ്ഡപത്തിന്റെ �ഭിത്തിയില്‍ വിഷ്ണുരൂപം കൊത്തിയിരിക്കുന്നു. അടുത്തു നിന്ന് പര്‍വ്വതത്തിന്മേല്‍ പോകുന്നതിന് വഴിയുണ്ട്. മുകളില്‍ ഒരു ഗുഹയില്‍ അനന്തശായിയായ ശ്രീരംഗനാഥന്റെ വിഗ്രഹം ദര്‍ശിക്കാവുന്നതാണ്.മുന്നോട്ടുപോയാല്‍ സീതാകുണ്ഡത്തിനു തീരത്ത് സീതയുടെ കാല്പാടുകള് കാണാം. ലങ്കയില്‍ നിന്നു തിരിച്ചുവരുമ്പോള്‍ സീതാദേവി
ഇവിടെ സ്നാനം ചെയ്തു. ഒരു ശിലയില്‍ സാരിയുടെ അടയാളം കാണാനുണ്ട്. ഗുഹയില്‍ ശ്രീരാമലക്ഷ്മണസീതാവിഗ്രഹങ്ങളുണ്ട്.
വിഠല്ക്ഷേത്രം : സീതാകുണ്ഡത്തിനു മുന്നില്‍ നദീതീരത്ത് ഉയര്‍ന്ന സ്ഥാനത്ത് ശ്രീവിഠല് (വിഷ്ണു) നാഥന്റെ പാദചിഹ്നമുണ്ട്. ഇതിനു കുറച്ചു കിഴക്കായി ഹമ്പിയിലെ ഏറ്റവും വിസ്തൃതമായ വിഠല്ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഇവിടെ ശിലകൊണ്ടുള്ള
ആന, രഥം, അനേകം മണ്ഡപങ്ങള്‍, ക്ഷേത്രം എന്നിവ കാണാം.വിരൂപാക്ഷക്ഷേത്രത്തില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ തെക്കാണ് രാജഭവനം. ഇതിന്റെ നിര്‍മ്മാണത്തിലെ കലാചാതുരി വിസ്മയാവഹമാണ്. രാജഭവനത്തില്‍ നിന്നു വടക്ക് അല്പം അകലെ
വളരെ വലിയ മതില്‍ക്കെട്ടിനുള്ളിലാണ് ആയിരം രാമക്ഷേത്രം. ഭിത്തികളില്‍ ശ്രീരാമകഥയുടെ മുഴുവന്‍ �ഭാഗങ്ങളും കൊത്തിവച്ചിട്ടുണ്ട്. ശ്രീകൃഷ്ണാവതാരവും മറ്റു ദേവന്മാരുടെ രൂപങ്ങളും �ഭിത്തികളിലുണ്ട്. എന്നാല്‍ അതുപോലെ ക്ഷേത്രത്തിനുള്ളില്‍ ആരാധിക്കപ്പേണ്ട വിഗ്രഹങ്ങളൊന്നും ഇല്ല. ഹമ്പിയിലെ മുഴുവന്‍ സ്ഥലത്തും തകര്‍ന്ന വിഗ്രഹങ്ങളും ക്ഷേത്രങ്ങളുമാണ് കാണപ്പെടുന്നത്.
കിഷ്കിന്ധ : വിഠല്ക്ഷേത്രത്തില് നിന്ന് ഒന്നരക്കിലോമീറ്റര്‍ കിഴക്ക് വഴി വടക്കോട്ടു തിരിയുന്നു. തുകല്‍ കൊണ്ട് പൊതിഞ്ഞ കുട്ടയിലൂടെ നദികടന്ന് ഒരു കിലോമീറ്റര്‍ ചെന്നാല്‍ അനാഗന്ദീഗ്രാമമാണ്. ഇതിനെയാണ് പ്രാചീന കിഷ്കിന്ധയെന്നു പറയുന്നത്. ഗ്രാമത്തിന് തെക്ക് തുംഗഭദ്രാതീരത്ത് കുറച്ചു ക്ഷേത്രങ്ങളുണ്ട്. ഇതില്‍ ബാലിയുടെ കച്ചേരി, ലക്ഷ്മീനൃസിംഹക്ഷേത്രം, ചിന്ദാമണി ഗുഹാക്ഷേത്രം മുതലായവ പ്രധാനങ്ങളാണ്.ഇതിനു മുന്നില്‍ ശ്രീരാമന് സപ്തസാലങ്ങള്‍ പിളര്‍ന്ന സ്ഥാനമാണ്. ഒരു കല്ലില്‍ ശ്രീരാമന്റെ അസ്ത്രം വച്ച അടയാളം കാണാനുണ്ട്. മുന്നില്‍ തുംഗഭദ്രയുടെ മറുകരയിലാണ് ബാലിവധ സ്ഥലം. അവിടെ അടുത്തുതന്നെ താര, അംഗദന്, സുഗ്രീവന് എന്നീ പര്‍വ്വതങ്ങളുണ്ട്.സപ്തസാലങ്ങള്‍ പിളര്‍ന്ന സ്ഥലത്തിനു പടിഞ്ഞാറ് ഒരു ഗുഹയുണ്ട്. അവിടെയാണ് ശ്രീരാമന് ബാലിവധാനന്തരം വിശ്രമിച്ചത്. അതിനു പിന്നിലാണ് ഹനുമാന് പര്‍വ്വതം.
പമ്പാസരസ് : അനാഗന്ദിഗ്രാമത്തില് നിന്ന് ഒരു റോഡ് പടിഞ്ഞാട്ടു പോകുന്നുണ്ട്. അതിലൂടെ മൂന്നുകിലോമീറ്റര്‍ ചെന്നാല്‍ പമ്പാസരസ്സിലെത്താം. ആദ്യമാര്ഗത്തില് റോഡില്‍ നിന്നു കുറച്ചുദൂരെ പര്‍വ്വതത്തിനു മദ്ധ്യഭാഗത്ത് ഗുഹയില്‍ ശ്രീരംഗനാഥന്, സപര്ഷികള് ഇവരുടെ മൂര്‍ത്തികളുണ്ട്. ഇതിനു മുന്നില്‍ പര്വ്വതത്തിനടുത്തുതന്നെയാണ് പമ്പാസരസ്സ്. ഇത് ഒരു ചെറിയ തടാകമാണ്. ഇതിനടുത്തു പര്‍വ്വതത്തിന്മേല്‍ കുറച്ചു ജീര്‍ണ്ണിച്ച ക്ഷേത്രങ്ങളുണ്ട്. അവയിലൊന്നില്‍ ലക്ഷ്മീനാരായണ മൂര്‍ത്തിയുണ്ട്. ഒന്നില്‍ ചരണചിഹ്നം കാണാം. ആ പര്‍വ്വതത്തില്‍ത്തന്നെ ശബരീഗുഹയുമുണ്ട്.യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ കാസിംപേട്ട് നഗരം ഇരിക്കുന്ന സ്ഥാനത്തായിരുന്നു പമ്പാസരസ്സുണ്ടായിരുന്നത്. മുകളില്‍ നിന്നു നോക്കിയാല്‍ നഗരഭൂമി വ്യക്തമായി താഴെ കാണാം.പമ്പാസരസ്സില്‍ നിന്ന് ഒന്നരക്കിലോമീറ്റര്‍ ദൂരെയാണ് അഞ്ജനീപര്വ്വതം. മുകളില്‍ ഒരു ഗുഹാക്ഷേത്രത്തില്‍ അഞ്ജനീ മാതാവിന്റെയും ഹനുമാന്റെയും മൂര്‍ത്തികളുണ്ട്. പക്ഷേ അവിടെ കയറിച്ചെല്ലാനുള്ള വഴി വളരെയേറെ ദുരിതപൂര്‍ണ്ണമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: