ജീവിതം ചലനാത്മകമായി മുന്നോട്ടുപോകുന്നതിന് രണ്ട് ഘടകങ്ങള്‍ വേണം. ആന്തരികമായ പ്രേരണയും ബാഹ്യമായ സ്വാധീനങ്ങളും. ആന്തരീകപ്രേരണങ്ങള്‍ നിങ്ങളുടെ സ്വഭാവും സമീപനങ്ങളുമായിത്തീരുന്നു. പുറമേയുള്ള സ്വാധീനങ്ങള്‍ നിങ്ങളുടെ മനസ്സില്‍ പ്രബലമായ വാസനകള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ വാസനകളാണ് പലപ്പോഴും ബാഹ്യമായ പരിസ്ഥിതികള്‍ ഉണ്ടാക്കുന്നത്. ചുറ്റുമുള്ള പരിസ്ഥിതികള്‍ക്ക് നിങ്ങളില്‍ വാസനകള്‍ ഉളവാക്കുവാനും കഴിയും.ഇതിനാണ് കര്‍മം എന്ന് പറയുന്നത്. ഈ രണ്ട് ഘടകങ്ങളും – ഉള്ളിലെ വാസനകളും പുറത്തുനിന്നുള്ള സ്വാധീനവും -ഗുണകരമോ ദോഷകരമോ ആകാം.
പുറമേ നിന്നുള്ള ദുഷിച്ച സ്വാധീനങ്ങളെ അരിച്ചുമാറ്റി അനാരോഗ്യകരമായ ആന്തരികപ്രേരണകളെ നന്നാക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതാണ് അവബോധം. ഈ അവബോധത്തെ ജ്ഞാനം എന്ന് വിളിക്കാം. അവബോധത്തെ വളര്‍ത്തി പ്രേരണകളെയും സ്വാധീനങ്ങളെയും വേണ്ടരീതിയില്‍ തെരഞ്ഞെടുക്കാനുള്ള പരീശിലനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
ബോധത്തെ ഉണര്‍ത്താതെ ബാഹ്യമായ സ്വാധീനങ്ങളെയും ആന്തരികപ്രേരണകളെയും തടയുക തികച്ചും അസാധ്യമാണ്. ഇത് പെട്ടെന്നോ ക്രമേണയോ ആകാം. അങ്ങനെയാണ് മനുഷ്യന് സ്വന്ത്രബുദ്ധിയും വിധിയുമുണ്ടാകുന്നത്. പ്രേരണകളെയും സ്വാധീനങ്ങളെയും നിയന്ത്രിക്കാന്‍ സാധിക്കുക എന്നതാണ് സ്വാതന്ത്യം. അവബോധത്തിനും കറകളഞ്ഞ ഭക്തിക്കും മാത്രമേ സ്വാതന്ത്ര്യം തരാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: