ന്യൂദല്‍ഹി: സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യന്‍ പൗരന്മാരുടെ പേരുകള്‍ അടുത്തവര്‍ഷം വെളിപ്പെടുത്തിയേക്കുമെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് പറഞ്ഞു. ഇപ്പോള്‍ ബ്രിട്ടനില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന അസാഞ്ച് വീഡിയോകോണ്‍ഫറന്‍സിലൂടെ സംസാരിക്കവേയാണ് ഇത് വെളിപ്പെടുത്തിയത്. ഈ വിവരങ്ങള്‍ അടങ്ങിയ സിഡികള്‍ തനിക്ക് കൈമാറിയ റുഡോള്‍ഫ് എല്‍മര്‍ ഒരു വിചാരണയെ നേരിടുന്നതിനാല്‍ ഇപ്പോള്‍ ഒരു വെളിപ്പെടുത്തല്‍ നടത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഇ-മെയിലുകളില്‍നിന്നും ഇന്റര്‍നെറ്റ് ഇടപാടുകളില്‍നിന്നും ഇത്തരം സാമ്പത്തികരഹസ്യങ്ങള് ചോര്‍ത്തിയെടുത്ത് വാള്‍മാര്‍ട്ട് പോലെയുള്ള കമ്പനികള്‍ക്ക് നല്‍കുന്നതായും അസാഞ്ച് അറിയിച്ചു. സംശയിക്കപ്പെടേണ്ടാത്ത ആളുകളുടെ പോലും വിവരങ്ങള്‍ ചോര്‍ത്തിയെടുത്തതിന്റെ ചില ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ദേശീയസുരക്ഷാ ഏജന്‍സിക്ക് സമാനമായ അമേരിക്കയിലുള്ള എന്‍ടിആര്‍ഒ ഇത്തരം വിവരങ്ങള്‍ ചോര്‍ത്തുന്നത് മുസ്ലീം തീവ്രവാദ പ്രവര്‍ത്തനങ്ങളെ നീരിക്ഷിക്കുന്നു എന്ന പേരിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: