കുമരകം: കെടിഡിസിയുടെ പക്ഷി സങ്കേതത്തില്‍ പതിനഞ്ചടി ഉയരത്തില്‍ നിര്‍മ്മിച്ച നിരീക്ഷണ ഗോപുരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. ഒരുവര്‍ഷത്തിനു മുമ്പ് ഗോപുരത്തിണ്റ്റെ ഉദ്ഘാടനം നടന്നിരുന്നതാണ്. എന്നാല്‍ ഇതുവരെ ടവര്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിരുന്നില്ല. വിദേശികള്‍ക്ക് നൂറുരൂപയും നാട്ടുകാര്‍ക്ക് ൩൦ രൂപയുമാണ് ഫീസ്. വാച്ച് ടവറില്‍ കയറുന്നതിനു മുന്‍പായി കവാടത്തിലുള്ള സെണ്റ്ററില്നിന്നു പക്ഷികളെക്കുറിച്ചു വിവരങ്ങള്‍ നല്‍കും. ഇതിനായി വിവിധയിനം പക്ഷികളുടെ ചിത്രമടങ്ങിയ ഗ്യാലറിയും വിഡിയോ പ്രദര്‍ശനവുമുണ്ടാകും. സഞ്ചാരികള്‍ക്കു പക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് രണ്ടു ഗൈഡുമാരുടെ സേവനം ലഭിക്കും. പക്ഷിസങ്കേതത്തോടു ചേര്‍ന്നു ചിത്രശലഭങ്ങളെ കാണാനുള്ള സൗകര്യവുമുണ്ട്. കൂടുതല്‍ ഇനം പക്ഷികള്‍ എത്തിത്തുടങ്ങുന്ന ജനുവരിയില്‍ ടവറിണ്റ്റെ പ്രയോജനം സഞ്ചാരികള്‍ക്ക് പ്രയോജനകരമാകും. മൂന്നു ടവറുകളാണ് പക്ഷിസങ്കേത്തിലുള്ളത്. ഇതില്‍ രണ്ടെണ്ണം സഞ്ചാരികള്‍ക്കും ഒന്ന് പക്ഷി ശാസ്ത്രജ്ഞര്‍ക്കുമാണ്. സങ്കേതത്തിനു ചുറ്റും മുള്ളുവേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: