കോട്ടയം: വിമുക്തഭടന്മാര്ക്കും ആശ്രിതര്‍ക്കുമായി കോട്ടയത്ത് മണര്‍കാട് റസ്റ്റ് ഹൗസ് നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാന സൈനികക്ഷേമ വകുപ്പ് മണര്‍കാട്ട് സംഘടിപ്പിച്ച സംസ്ഥാനതല വിമുക്തഭട സംഗമവും ബോധവല്‍ക്കരണ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനായി മണര്‍കാട്ട് ജില്ലാ പഞ്ചായത്തിണ്റ്റെ അധീനതയിലുളള പൗള്‍ട്രി ഫാമിണ്റ്റെ ൫൦സെണ്റ്റ് സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഈ സ്ഥലം ആശുപത്രി നിര്‍മ്മാണത്തിനും റസ്റ്റ് ഹൗസ് നിര്‍മ്മാണത്തിനും ഉപയോഗിക്കും. ഇതിനായി ൨.൫ കോടി രൂപ അനുവദിച്ചിട്ടുണ്ട്. യുദ്ധ വിധവകള്‍, വീരമൃത്യു വരിച്ച ജവാന്മാരുടെ ആശ്രിതര്‍, അംഗഭംഗം സംഭവിച്ച ജവാാര്, വിമുക്തഭടന്മാര്, അവരുടെ ആശ്രിതര്‍ എന്നിവരുടെ പുനരധിവാസവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്കുളള സഹായം600 രൂപയില്‍ നിന്ന് 1000 രൂപയായി വര്‍ദ്ധിപ്പിച്ചു. ഇവരുടെ വിധവകള്‍ക്ക് 500 രൂപ പ്രതിമാസം നല്കുന്ന പുതിയ പദ്ധതി നടപ്പിലാക്കുകയും ചെയ്തു. യുദ്ധത്തിലോ സമാനസാഹചര്യത്തിലോ മരണമടയുന്ന ജവാണ്റ്റെ ആശ്രിതര്‍ക്ക് നല്കുന്ന സഹായം അഞ്ചു ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. ധീരതാപുരസ്കാരം ലഭിച്ചവര്‍ക്ക് സാമ്പത്തികസഹായം വര്‍ദ്ധിപ്പിക്കുന്നത് സര്‍ക്കാരിണ്റ്റെ പരിഗണനയിലാണ്. ധനസഹായങ്ങളുടെ വരുമാനപരിധി 75000 രൂപയില്‍ നിന്ന് ഒന്നര ലക്ഷം രൂപയാക്കി. ശാരീരിക വൈകല്യമുളള കുട്ടികളുടെ ധനസഹായം 300 രൂപയില്‍ നിന്ന് 500 രൂപയാക്കി. വിമുക്തഭടന്മാര്ക്ക് അടിയന്തര ധനസഹായമായി വിവിധ സ്ഥലങ്ങളില്‍ നിന്ന് ലഭ്യമാക്കുന്ന തുക 5000 രൂപ, 4000 രൂപ, 2000 രൂപ, 1000 രൂപ എന്നിങ്ങനെ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഡയാലിസിസ് നടത്തുന്നതിന് വിമുക്തഭടന്മാര്ക്കും വിധവകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഒരു ഡയാലിസിസിന് 1000 രൂപ പ്രകാരം 10000 രൂപ വരെ നല്‍കുന്നതിന് തീരുമാനിച്ചു. പുനരധിവാസത്തിണ്റ്റെ ഭാഗമായി ഈ വര്‍ഷം 610 വിമുക്തഭടാര്ക്ക് തൊഴില്‍ നല്കി. മൂന്നു പേര്‍ക്ക് ആശ്രിതനിയമനവും നല്‍കിയിട്ടുണ്ട്. എറണാകുളത്ത് റസ്റ്റ് ഹൗസിണ്റ്റെ പണി ഉടന്‍ പൂര്ത്തയാകുമെന്നും മലപ്പുറത്ത് റസ്റ്റ് ഹൗസ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യസേവനത്തിന് ജീവിതത്തിണ്റ്റെ നല്ല പങ്ക് മാറ്റിവച്ച വിമുക്തഭടന്മാരോട് സമൂഹവും ഗവണ്‍മെണ്റ്റും അവര്‍ അര്‍ഹിക്കുന്ന സ്നേഹവും ബഹുമാനവും നല്‍കുമെന്നും അവരുടെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ താങ്ങും തണലുമായി നില്‍ക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ വകുപ്പ് മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് പറഞ്ഞു. തുടര്‍ന്ന് വിമുക്തഭടന്മാരെയും യുദ്ധവിധവകളെയും മുഖ്യമന്ത്രി ആദരിച്ചു. കോഴ്സ് സര്‍ട്ടിഫിക്കറ്റ് വിതരണം റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണനും സാമ്പത്തികസഹായവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി.നായരും നിര്‍വ്വഹിച്ചു. യോഗത്തില്‍ എ.ഡി.എം. ടി.വി.സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് ബാബു കോര, ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡണ്റ്റ് റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ എം.ജെ. പ്രക്കാടന് എന്നിവര്‍ ആശംസ നേര്‍ന്നു. സൈനികക്ഷേമവകുപ്പ് ഡയറക്ടര്‍ കെ.കെ. ഗോവിന്ദന് നായര്‍ സ്വാഗതവും ജില്ലാ സൈനികക്ഷേമ ഓഫീസര്‍ കിഷന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: