കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്നം അതീവ ഗുരുതരമാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുവാന്‍ സമൂഹത്തിന് ബാദ്ധ്യത ഉണ്ടെന്നും സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡണ്റ്റ് എം.പി.വീരേന്ദ്രകുമാര്‍ പ്രസ്താവിച്ചു. ജലലഭ്യത നേടി അഞ്ചു ജില്ലകളിലെ മനുഷ്യരേയും മണ്ണിനെയും സമ്പന്നമാക്കിയ തമിഴ്നാട് അതിന് നന്ദികാണിച്ചില്ലെങ്കിലും കേരള ജനതയുടെ ജീവനുവേണ്ടി ദയകാണിയ്ക്കണമെന്ന് വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ ഡാം നിര്‍മ്മിച്ചു ജനസുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡണ്റ്റ് ജോസഫ് ചാവറയുടെ നേതൃത്വത്തില്‍ ൪, ൫, ൬ തീയതികളില്‍ കോട്ടയം-ഇടുക്കി ജില്ലകളില്‍ നടത്തപ്പെടുന്ന ഉപവാസ പ്രയാണവും മുല്ലപ്പെരിയാര്‍ മാര്‍ച്ചും കോട്ടയത്ത് ഗാന്ധി സ്ക്വയറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ ഡോ.വര്‍ഗീസ് ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഉപവാസ സമരനായകനും ജില്ലാ പ്രസിഡണ്റ്റുമായ ജോസഫ് ചാവറ ജീവിക്കുവാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണിതെന്ന് പറഞ്ഞു. പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ അഡ്വ. തോമസ് ജെയിംസ് ആര്.കെ.കര്‍ത്താ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: