ചങ്ങനാശേരി: ചങ്ങനാശേരിയില്‍ നിന്നും പമ്പയ്ക്കു കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്താത്തത് അയ്യപ്പഭക്തരോടുള്ള അവഗണനയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. വിവിധ സ്ഥലങ്ങളില്‍ നിന്നും ചങ്ങനാശേരിയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ മണിക്കൂറുകളോളം ടൗണിലും ബസ്റ്റാന്ഡിലുമായി കയറി ഇറങ്ങിയാലും കെഎസ്ആര്‍ടിസി സര്‍വ്വാസ് നടത്തുകയില്ല. വാഴപ്പള്ളി മഹാദേവക്ഷേത്രത്തില്‍ നിന്നും പമ്പയ്ക്ക് സര്‍വ്വീസ് നടത്തിയിരുന്ന ബസ് ഈവര്‍ഷം അതും നിര്‍ത്തി വച്ചിരിക്കുകയാണ്. സന്ധ്യ കഴിഞ്ഞാല്‍ ചെങ്ങന്നൂരിലേക്കും ബസ് സര്‍വ്വീസ് നടത്താത്തതും അയ്യപ്പന്മാരെ ആകെ വലയ്ക്കുന്നതായി ബിജെപി മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു. അടുത്ത ദിവസം മുതല്‍ കെഎസ്ആര്‍ടിസി പമ്പയ്ക്ക് അയ്യപ്പ ഭക്തന്മാര്ക്കു ആവശ്യമായ സര്‍വ്വീസ് നടത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളാരംഭിക്കുമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡണ്റ്റ് എം.ബി.രാജഗോപാല്‍, മണ്ഡലം പ്രസിഡണ്റ്റ് എന്‍.പി.കൃഷ്ണകുമാര്‍, ജന.സെക്രട്ടറി പി.സുരേന്ദ്രനാഥ്, സെക്രട്ടറി സജികുമാര്‍ തിനപ്പറമ്പില്‍ തുടങ്ങിയവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: