മുണ്ടക്കയം: സ്വകാര്യ റബ്ബര്‍തോട്ടത്തില്‍ മനുഷ്യണ്റ്റെ തലയോട്ടി കണ്ടെത്തി. മുണ്ടക്കയം ചെളിക്കുഴി പായിക്കാട്ട് റിനോഷിണ്റ്റെ റബ്ബര്‍ തോട്ടത്തിലാണ് പഴക്കം തോന്നിക്കുന്ന മനുഷ്യതലയോട്ടി കണ്ടെത്തിയത്. തോട്ടത്തില്‍ ജോലിക്കെത്തിയവരാണ് തലയോട്ടി കണ്ടത്. തോട്ടങ്ങളിലെ റബ്ബര്‍ മരത്തോടു ചേര്‍ന്നുള്ള മഴവെള്ളവഴിത്താരയിലാണ് തലയോട്ടി കണ്ടത്. തോട്ട ഉടമ അറിയിച്ചതിനെത്തുടര്‍ന്ന് മുണ്ടക്കയം പോലീസ് സ്ഥലത്ത് എത്തി. തലയോട്ടി പരിശോധിച്ചതിനുശേഷം വിദഗ്ദ്ധ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് ലാബിലേയ്ക്കയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: