പാലാ: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന കേരള സര്‍ക്കാരിണ്റ്റെയും കേരളാ കോണ്ഗ്രസിണ്റ്റെയും നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രകടനം പോലീസ് തടഞ്ഞു. മുല്ലപ്പെരിയാറില്‍ ഡാം നിര്‍മ്മിക്കണമെന്നും കോട്ടയം ജില്ലയില്‍ മന്ത്രി കെ.എം.മാണിയും ജോസ് കെ.മാണിയും നടപ്പാക്കുന്ന വികസനപദ്ധതികള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിനും യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്റ്റ് സജി മഞ്ഞക്കടമ്പില്‍ നടത്തുന്ന വികസന സന്ദേശയാത്രയ്ക്ക് പാലായില്‍ സ്വീകരണം നല്‍കുന്നതിന് മുന്നോടിയായാണ് ബിജെപിയുടെ പ്രതിഷേധം. പാര്‍ട്ടി ഓഫീസിനു സമീപത്ത് നിന്നും ആരംഭിച്ച പ്രകടനം അല്പസമയത്തിനകം പോലീസ് തടഞ്ഞു. ടിബി റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്റ്റ് പി.പി.നിര്‍മ്മലന്‍, ജന.സെക്രട്ടറി കെ.എന്‍.മോഹനന്, ജില്ലാ വൈസ് പ്രസിഡണ്റ്റ് ടി.ആര്.നരേന്ദ്രന്, ജി.രണ്‍ജിത്, സെബാസ്റ്റ്യന്‍ ജോസഫ്, എന്‍.കെ.ശശികുമാര്‍, സജന് സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: